കല്‍പ്പറ്റ : വയനാടന്‍ മണ്ണിന്റെ തനതുതാളവും ചുവടുകളും നിറഞ്ഞാടിയപ്പോള്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന എഴുപതാം സ്വാതന്ത്ര്യദിനാഘോഷം ഗോത്രസംസ്കാരത്തിന്റെ തനിമയെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലായി. കണിയാമ്പറ്റ ജി.എം. ആര്.എസിലെ വിദ്യാര്‍ഥിനികളാണ് തനതുസംസ്കാരത്തി ന്റെ ചുവടുകള്‍ വെച്ച് സ്വാതന്ത്യത്തിന്റെ അര്‍ഥവും വ്യാപ്തിയും അറിയിച്ചത്.
വനവാസികളുടെ തനതു നൃത്തരൂപങ്ങളായ വട്ടക്കളി, കമ്പളനാട്ടി, മുടിയേറ്റ്, മുടിയാട്ടം, പുലയ സമുദായത്തിന്റെ ചവിട്ടുകളിതുടങ്ങി ഏഴോളം തനതു നൃത്ത രൂപങ്ങളുടെ ചുവടുക ളും സവിശേഷതകളും സമന്വയിപ്പിച്ച് ഗോത്രകലാകാരനായ രമേഷ് എമിലി ചിട്ടപ്പെടുത്തിയ നൃത്തരൂപമാണ് രവിതയും സംഘവും അവതരിപ്പിച്ചത്. കമ്പളനാട്ടിയുടെ ‘ലേലില്ല ലേ ലേ ലേ’ വട്ടകളിയുടെ ‘ഓടുന്ന കീ..’ തുടങ്ങിയ വരികളില്‍ പനമ്പുല്ലും കുരുത്തോലയും താളത്തിലാട്ടിയും മുടിയഴിച്ചാട്ടിയും നൃത്തം ആസ്വാദകരുടെ മനംകവര്‍ന്നു. തുടി, മേളച്ചെണ്ട, വീക്ക്, അരമ ണി, ചീനി എന്നീ പരമ്പരാഗത വാദ്യോപകരണങ്ങളാണ് ഉപയോഗിച്ചത്. കേരളോത്സവത്തി ല്‍ തുടര്‍ച്ചയായി അഞ്ചുതവണ നാടന്‍പാട്ടില്‍ ഒ ന്നാംസ്ഥാനം നേടിയ വി.സി രവിയുടെ നേതൃത്വത്തിലായിരുന്നുആലാപനം. അന്യമാവുന്ന ഒരു സാംസ്കാരിക തനിമയുടെ സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചിന്തയുടെ വിത്തുപാകുന്നതായി ഈ അവതരണം.
ആദിവാസി നൃത്തത്തിനൊപ്പം പടിഞ്ഞാറത്തറയിലെ കടത്തനാട് ചൂരക്കൊടി കളരി സംഘം അവതരിപ്പിച്ച കളരിപ്പ യറ്റും ആസ്വാദകരുടെമനം കവ ര്‍ന്നു. എം.കുഞ്ഞിമൂസ ഗുരുക്കളും 12ശിഷ്യന്മാരുമാണ് കളരിവിദ്യകള്‍ അവതരിപ്പിച്ചത്. വാളും പരിചയും, മെയ്പ്പയറ്റ്, ചെറുവടിപ്പയറ്റ്, കത്തിപ്പയറ്റ്, പിടിമുറ, കെട്ടുകാരി, മറ പിടിച്ച കുന്തപ്പയറ്റ്, മലക്കങ്ങള്‍, ഉറുമിപ്പയറ്റ് എന്നിവയാണ് അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: