മാനന്തവാടി : കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികള്‍ അട്ടിമറിക്കാന്‍ കേരളത്തിലെഎല്ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതായി ബിജെപി ജില്ലാ അധ്യക്ഷന്‍ സജിശങ്കര്‍ ആരോപിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികളെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി ബിജെപി മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഏകദിനശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരായ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്തുന്നതിനും വേണ്ടി കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പദ്ധതികള്‍ ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെ അട്ടിമറിക്കാനുളള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം പ്രതിഷേധാര്‍ഹമാണ്.ഇതിനെതിരെ ബിജെപി ശക്തമായ പ്രചരണപരിപാടികള്‍ സംഘടിപ്പിക്കും.
മാനന്തവാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍ നടന്ന ശില്‍പ്പശാലയില്‍ ലീഡ് ബാങ്ക് മുന്‍ മാനേജര്‍ ടി.സി.പ്രഭാകരന് ജനക്ഷേമ പദ്ധതികളെക്കുറിച്ച് ക്ലാസെടുത്തു. മണ്ലം പ്രസിഡന്റ് കണ്ണന് കണിയാരം അധ്യക്ഷതവഹിച്ചു.
ബിജെപി സംസ്ഥാന സമിതിയംഗം ലക്ഷ്മി കക്കോട്ടറ, ജില്ലാജനറല്‍ സെക്രട്ടറി കെ.മോഹന്‍ദാസ്, പി.കെ.വീരഭദ്രന്, ഗോപാലകൃഷ്ണന്‍മാസ്റ്റര്‍, രജിതാഅശോകന്‍, പാലേരിരാമന്,ഇരുമട്ടൂര്‍ കുഞ്ഞാമന്, യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് അഖില്‍പ്രേം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: