തൃശൂര്‍: മുല്ലക്കരയിലെ കാര്‍ മോഷണക്കേസില്‍ നാലാം പ്രതി അറസ്റ്റില്‍. പാലക്കാട് മണ്ണാത്തറ പുതുപരിയാരം ജയക്കുട്ടന്‍ ( 24) ആണ് അറസ്റ്റിലായത്. മുല്ലക്കര വള്ളാംകോട്ടില് ബാബു ചെറിയാന്റെ വീടിന്റെ കാര്‍ പോര്‍ച്ചിലിട്ടിരുന്ന ഇന്‍ഡിക കാര്‍ കഴിഞ്ഞ വര്‍ഷം ജൂണിലാണു മോഷണം പോയത്. ഒരു മാസത്തിനു ശേഷം കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
നിരവധി മോഷണക്കേസുകളില്‍ പ്രതികളായ നാലു പേരാണ് കാര്‍ മോഷ്ടിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ മേയില്‍ ഒന്നാം പ്രതി വയനാട് അമ്പലവയല്‍ സ്വദേശി വിജയനെ ചിറ്റൂരില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റു പ്രതികളെ കുറിച്ചു വിവരം ലഭിച്ചത്. ജയക്കുട്ടന്റെ പേരില്‍ വിവിധ സ്റ്റേഷനുകളിലായി പത്തോളം മോഷണക്കേസുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: