ഈ ഭൗതികപ്രപഞ്ചത്തിൽ മനുഷ്യരൂപം ധരിച്ച് ജനന മരണ ചക്രങ്ങളിലൂടെ കറങ്ങുന്ന ജീവാത്മാക്കളെ പ്രത്യേകതരം ജീവിത സാഹചര്യത്തിലൂടെ നയിച്ച് പരമപദപ്രാപ്തിയിലെത്തിക്കുന്ന അനുഷ്ഠാനക്രമത്തിന് ധർമ്മം എന്നു പറഞ്ഞാൽ ശരിയാകും. ധർമ്മം അനിർവചനീയമാണ്. വർണ്ണാശ്രമധർമ്മങ്ങളാണ് പ്രാഥമികതലം.
ഒന്നാം സ്റ്റാന്റേർഡ്. മനസ്സിൽ ഉണ്ടാക്കുന്ന ആഗ്രഹങ്ങൾക്കുവേണ്ടി ചെയ്യുന്ന യാഗാദികർമ്മങ്ങളാണ് ധർമ്മത്തിന്റെ രണ്ടാം തലം. ആഗ്രഹപൂർത്തിക്കുവേണ്ടി ദേവന്മാരെ ഭജിക്കുന്നു എന്നർത്ഥം. നിഷ്ക്കാമ കർമ്മം- സ്വയം ഫലം ആഗ്രഹിക്കാതെ മറ്റുള്ളവരുടെ സുഖത്തിനുവേണ്ടിയും -ആത്മീയ പദപ്രാപ്തിക്കുവേണ്ടിയും പ്രവർത്തിക്കുക- ഇതാണ് മൂന്നാം തലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: