സകലവിദ്യകളിലും നൈപുണ്യമുള്ളവന്‍ എന്നാണല്ലോ മനുഷ്യനെ വിശേഷിപ്പിക്കുന്നത് . മനുഷ്യന് ഭൂമിയില്‍ ഉണ്ടായിട്ടു വെറും 4.5 ബില്യണ്‍ വര്‍ഷമേ ആവുന്നുള്ളൂ. സ്വപ്നം കാണാന്‍ പഠിച്ച കാലം മുതല്‍ ഭാവനയിലും ചിന്തയിലും വിരിഞ്ഞ ഓരോ പുതിയ ആശയങ്ങളും അവന് പ്രാവര്‍ത്തികമാക്കിക്കൊണ്ടിരുന്നു. കൂര്‍ത്ത കല്ലുകൊണ്ട് ആദ്യ ആയുധം ഉണ്ടാക്കിയതു മുതല്‍ ചൊവ്വയിലെയ്ക്കുള്ള പ്രയാണം വരെ എത്തി നില്ക്കുന്നു അവന്റെ കര്‍മ്മകുശലത. വിപ്ലവകരമായ മാറ്റങ്ങള്‍ ഭൂമിയുടെ ചരിത്രത്തിലും അവന് എഴുതിച്ചേര്‍ത്തു. അങ്ങനെയൊരു കണ്ടുപിടുത്തവുമായാണ് ഫ്രാന്‍സ് രംഗത്തെത്തിയിരിക്കുന്നത്.
നദികളിലൂടെ യാത്ര ചെയ്യാന്‍ പുതിയ സാങ്കേതിക വിദ്യയുമായി ഫ്രാന്‍സിലെ സ്റ്റാര്‍ട്ട് അപ്പ് കമ്പനി രംഗത്തെത്തിയിരിക്കുന്നത്. വെള്ളത്തില്‍ കുമിള പോലെ പൊങ്ങികിടക്കുന്ന രൂപത്തിലുള്ള ബോട്ടുകള്‍ നിര്‍മ്മിച്ചാണ് ഫ്രാന്‍സ് മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയായിരിക്കുന്നത്. സീ ബബിള്‍സ് എന്ന് പേരിട്ടിരിക്കുന്ന ഈ ബോട്ടുകളില്‍ അഞ്ചു പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.
വെള്ളത്തില്‍ അല്പം ഉയര്‍ന്നു നില്ക്കുന്ന രീതിയിലാണ് ബോട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മണിക്കൂറില്‍ 29 മൈല്‍ ദൂരം യാത്ര ചെയ്യാന്‍ സാധിക്കും. 2009-ലാണ് സീ ബബിള്‍സ് എന്ന ആശയം ഉടലെടുക്കുന്നത്. ഫ്രാന്‍സിലെ ഗതാഗതക്കുരുക്കുകളില് നിന്നും മോചനമായേക്കാവുന്ന സീ ബബിള്സുകള്ക്ക് വേണ്ടി ഫ്രഞ്ച് സര്‍ക്കാരും ബഹുരാഷ്ട്ര കമ്പനികളും തന്നെ പണം മുടക്കാന്‍ തയ്യാറായി രംഗത്തെത്തിയിട്ടുണ്ട് എന്നാണ് അറിയാന്‍ സാധിച്ചത്.
സീ ബബിള്‍സ്, വരുംകാലങ്ങളില്‍ കമ്പ്യൂട്ടര്‍ നിയന്ത്രിതമാകും എന്നും സൂചനയുണ്ട്. അടുത്ത വര്‍ഷം വേനല്‍ക്കാലത്തോടെ സീ ബബിള്‍സിന്റെ സര്‍വീസ് ആരംഭിക്കും. വളര ചെലവുകുറഞ്ഞ രീതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: