ലക്നൗ: ഉത്തർപ്രദേശിൽ ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്ന് അഭിപ്രായ സർവ്വേ ഫലം. എബിപി ന്യൂസ് ചാനൽ നടത്തിയ സർവ്വേയിലാണ് ഉത്തർപ്രദേശിൽ 2017ൽ നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ ബിജെപി കരുത്ത് തെളിയിച്ച് അധികാരത്തിലേറുമെന്ന ഫലം പുറത്ത് വന്നത്.
ഉത്തർപ്രദേശിലെ 10ഓളം മണ്ഡലങ്ങളിലെ 1000ത്തോളം വോട്ടർമാരിൽ നടത്തിയ അഭിപ്രായ സർവ്വേയിലാണ് ബിജെപിക്ക് അനുകൂലമായ ഫലം ലഭിച്ചത്. സർവ്വേയിൽ പങ്കെടുത്ത 32 ശതമാനം ജനങ്ങൾ ബിജെപി ഭരണത്തിലെത്തുമെന്ന് ഉറപ്പിക്കുന്നു. അതേ സമയം 26 ശതമാനം പേർ സമാജ് വാദി പാർട്ടിയേയും 24 ശതമാനം പേർ ബിഎസ്‌പിയേയും അനുകൂലിക്കുന്നു.
എന്നാൽ കോൺഗ്രസിന്റെ അവസ്ഥ തീർത്തും പരാജയമാണ്. വെറും 7 ശതമാനം പേർ മാത്രമെ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്ന് വിശ്വസിക്കുന്നുള്ളു. മുഖ്യമന്ത്രിയാകാനുള്ളവരുടെ തിരഞ്ഞെടുപ്പിൽ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മായവതി, ബിജെപി നേതാവ് യോഗി ആദിത്യ നാഥ് എന്നിവരാണ് തൊട്ടു പിന്നിൽ.
സംസ്ഥാനത്ത് വികസനത്തിന് വേണ്ടിയാണ് സർക്കാർ അധികാരത്തിൽ എത്തേണ്ടതെന്ന് വോട്ടർമാരിൽ ഭൂരിപക്ഷം പേരും(78%) ആഗ്രഹിക്കുന്നത്. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നേതൃത്വ നിരയിലേക്ക് വരുന്നതിനെ ഭൂരിപക്ഷം ജനങ്ങളും(59%) എതിർക്കുകയാണ് ചെയ്ത്.
ബിജെപിക്ക് സംസ്ഥാനത്ത് മികച്ച ഭരണവും വികസനവും കാഴ്ചവെയ്‌ക്കാൻ സാധിക്കുമെന്ന് ഭൂരിപക്ഷം ജനങ്ങളും ആത്മാർത്ഥമായി വിശ്വസിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് ഈ സർവ്വേ ഫലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: