തൃശ്ശൂര്‍ : കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയായ ‘ഓണസമൃദ്ധി ‘യുടെ ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച മൂന്നുമണിയ്ക്ക് ടൗണ്‍ ഹാളില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വ്വഹിക്കും.മേയര്‍ അജിതാജയരാജന്‍ അധ്യക്ഷയാകും.
പദ്ധതിയുടെ ഭാഗമായി ഓണത്തിനാവശ്യമായ പച്ചക്കറികളുടെ വിപണനകേന്ദ്രങ്ങള്‍ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും കോര്‍പ്പറേഷനുകളിലും തുടങ്ങും.സ്കൂള്‍കുട്ടികള്‍ക്കുള്ള പച്ചക്കറി വിത്ത് വിതരണവും കാര്‍ഷിക വിജ്ഞാന വ്യാപന ഉദ്യോഗസ്ഥര്‍ക്കുളള പുദസ്കാരദാനവും മന്ത്രി രവീന്ദ്രനാഥ് നിര്‍വ്വഹിക്കും.സന്നദ്ധ സംഘടനകള്‍ക്കുളള പച്ചക്കറി വിത്ത് വിതരണം സി.എന്‍.ജയദേവന് എം.പി.യും പ്രോജക്ട് അടിസ്ഥാനമാക്കിയുളള പച്ചക്കറികൃഷി അനുമതി പത്രവിതരണം ഇന്നസെന്റ് എം.പി യും നിര്‍വ്വഹിക്കും.പി.കെ.ബിജു.എം.പി.കാര്‍ഷികപ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍,ആത്മ പ്രോജക്ട് ഡയറക്ടര്‍ വി.എസ്.റോയ് ,പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.എ.പ്രസാദ്,,കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍,എല്‍.ജയശ്രീ, മായ എസ് നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: