മേജര്‍, ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ ഭീമന് നായ. ഗ്രേറ്റ് ഡെയ്ന്‍ മേജര്‍ ഇതിനോടകം തന്നെ പ്രസസ്തി ആര്‍ജ്ജിച്ചു കഴിഞ്ഞു. എന്നാല്‍ ആരുമറിയാത്ത ഒരു കുഞ്ഞന്‍ നായയുണ്ട്. ചിഹ്വാഹുവാ ഡിസ്നിയെന്ന ഈ കുഞ്ഞനെ മേജര്‍ കണ്ടുമുട്ടിയപ്പോഴുള്ള രസകരമായ കാഴ്ച്ചകളും താരതമ്യങ്ങളും ശ്രദ്ധിക്കപ്പെടുകയാണ്.
താരതമ്യങ്ങളില്‍ ശ്രദ്ധേയം വലിപ്പത്തിലെ അന്തരം തന്നെയാണ്. മേജറിനോട് നേര്‍ക്ക് നേര്‍ക്ക് നില്ക്കാന് ചിഹ്വാഹുവായ്ക്ക് കൂടുതല്‍ കാലുകള്‍ വേണ്ടി വരുമെന്ന് സാരം. അല്ലെങ്കില്‍ മിനിമം നാല് ടേബിളെങ്കിലും വേണ്ടി വരും.
71 ഇഞ്ച് നീളത്തില്‍ തലപൊക്കത്തോടെ നില്ക്കുന്ന മേജറിന് ഏതോ ഒരു കളിക്കോപ്പ് കിട്ടിയ പ്രതീതിയായിരുന്നു ചിഹ്വാഹുവായെ അടുത്തു കിട്ടിയപ്പോഴുണ്ടായത്. അവര്‍ പാര്‍ക്കിലെ പുല്തകിടുകളിലങ്ങനെ മേഞ്ഞ് നടന്നു.
ഡിസ്നിക്ക് 19 മാസം പ്രായം മാത്രമാണുള്ളത്. അതിന്റെ കൈകള്‍ക്കാണെങ്കില്‍ വെറും മൂന്ന് ഇഞ്ച് മാത്രമാണ് നീളം. ഭക്ഷണക്കാര്യത്തിലും ഇവര്‍ തമ്മിലുള്ള വ്യത്യാസം ചെറുതല്ല. ആറ് മുട്ടയോടൊപ്പം രണ്ട് കിലോയോളം കൊത്തിയരിഞ്ഞ ഇറച്ചിയും പാലും അടങ്ങുന്നതാണ് മേജറിന്റെ ഭക്ഷണം. എന്നാല്‍ ഡിസ്നിയുടെ ഭക്ഷണമോ, ഒരു മുട്ടയില്‍ ഉള്‍കൊള്ളുന്ന അത്രയും മാത്രം.
ഡിസ്നിയുടെ തൂക്കം കേട്ടാല്‍ ചിലപ്പോള്‍ ചിരി വരാം. മേജറിന്റെ തൂക്കത്തിന്റെ ഒരു ശതമാനം പോലും വരില്ല ഡിസ്നിക്ക്. വെറും 27 ഔണ്‍സ് മാത്രമാണ് ഡിസ്നിയുടെ തൂക്കം. മേജറിനാകട്ടെ 2,688 ഔണ്‍സും.
ഡിസ്നിയുടെ ഉടമ നാതാലെയാണ് അവളേയും കൂട്ടി മേജറിനെ കാണാനെത്തിയത്. ഭീമനാണെങ്കിലും ലോകത്തില്‍ തന്നെ വച്ച് ഏറ്റവും സ്നേഹസമ്പന്നനാണ് മേജറെന്നെന്നാണ് ഉടമയായ ബ്രയാന്‍ വില്ല്യംസിന്റെ പക്ഷം. ഒരു ചെറു പ്രാണിയെ പോലും മേജര്‍ ഉപദ്രവിക്കാറില്ല. അത് തന്നെയാണ് ഡിസ്നിയോടുള്ള മേജറിന്റെ പെരുമാറ്റത്തിലും പ്രകടമായത്.
മൂന്ന് വര്‍ഷം മൂമ്പ് മറ്റൊരു ഭീമന് നായയായ ജോര്‍ജ്ജ് അരിസോണയിലെ വീട്ടില്‍ വെച്ച് ചത്തതോടെയാണ് മേജറിന് ആ പദവിയിലേയ്ക്ക് ഉയരാന്‍ സാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: