വാരാണസി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ കോൺഗ്രസിന്റെ തെരഞ്ഞടുപ്പ് പ്രചാരണങ്ങൾക്ക് പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധി തുടക്കം കുറിച്ചു. എന്നാല്‍ കടുത്ത പനിയെ തുടര്‍ന്ന് പരിപാടികളെല്ലാം റദ്ദാക്കി സോണിയ ദല്‍ഹിക്കു മടങ്ങി.
അതിനിടെ വാരാണസിയിൽ നിന്ന് നൂറിലധികം ബൈക്കുകൾ അണിനിരത്തിയുള്ള റോഡ്ഷോയടക്കം വിവിധ പരിപാടികള്‍ ഇതിനോടനുബന്ധിച്ച് ആസൂത്രണം ചെയ്തിരുന്നു. മോദിയുടെ മണ്ഡലമാണ് വാരാണസി.
തുടർച്ചയായുള്ള തെരഞ്ഞെടുപ്പ് പരാജങ്ങളെ തുടർന്ന് യുപി തെരഞ്ഞെടുപ്പ് സോണിയ ഗാന്ധിക്ക് നിർണ്ണായകമാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥി ഷീല ദീക്ഷിത്, എഐസിസി ജനറൽ സെക്രട്ടറി ഗുലാം നബി ആസാദ്, യുപിസിസി ചീഫ് രാജ് ബാബ്ബർ, മുതിർന്ന പാർട്ടി നേതാക്കളായ പ്രമോദ് തിവാരി, സഞ്ജയ് സിങ്, എന്നിവർ സന്ദര്‍ശന വേളയില്‍ സോണിയയെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: