പാല് മുതല്‍ ചായ വരെ
അന്തരീക്ഷ ഊഷ്മാവിന്റെ വ്യതിയാനം കൊണ്ട് പാല് പിരിഞ്ഞാല്‍ ഇതില്‍ പച്ചമുളകിന്റെ ഞെട്ടോ നാരങ്ങാനീരോ ചേര്‍ത്തു തൈരുണ്ടാക്കാം. അല്ലെങ്കില്‍ പാല് തുണിയില്‍ അരിച്ചെടുത്ത് കട്ടിയാക്കി മുറിച്ച് പനീര്‍ ഉണ്ടാക്കാം.
ചായയ്ക്കുള്ള പാല് ഫ്രിഡ്ജില്‍ ഒരു പാത്രത്തില്വച്ചിരുന്ന ശേഷം പുറത്തെടുത്ത് പാട മാറ്റിയശേഷം ചായ തയാറാക്കുക. ഈ പാട ഓരോ ദിവസത്തെയും ഒന്നിച്ചാക്കി ഫ്രീസറില്‍ വച്ചിരുന്നാല്‍ ആവശ്യത്തിന് ഉപയോഗിക്കാനുള്ള പാല് ക്രീമായി.
ചായയോ കാപ്പിയോ ഒരു ദിവസം രണ്ടു നേരത്തില്‍ കൂടുതല്‍ കഴിക്കരുത്. വേനല്‍ക്കാലത്ത് ഇളംചൂടു വെള്ളമാണ് ഏറ്റവും നല്ല ദാഹശമിനി.
പൈപ്പു വെള്ളത്തില്‍ ചായ തയാറാക്കുമ്പോള്‍ ക്ലോറിന്‍ മണം മാറാനായി വെള്ളം തിളപ്പിക്കുമ്പോള്‍ തന്നെ വേണ്ട പഞ്ചസാര ചേര്‍ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: