ഒരു മഴത്തുള്ളിയായ് വീണലിഞ്ഞു എന്നു തുടങ്ങുന്ന ഒരു ഗാനത്തിന് സംഗീതം നല്‍കുകയും പാടുകയും ചെയ്ത ചന്ദനമഴ എന്ന ഓഡിയോ സിഡി ആല്‍ബത്തിലൂടെ ശ്രദ്ധേയയാവുകയാണ് മിനി ജയന് എന്ന ചേര്‍ത്തലക്കാരി. മാധവ്. കെ വാസുദേവന്‍ ഗാനരചന നിര്‍വ്വഹിച്ച ഈ ഗാനം യമന്‍ കല്ല്യാണി രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. രാത്രിമഴയുടെ സംഗീതം പോലെ നേര്‍ത്ത നിദ്രയിലലിയിക്കുന്ന ഈ ഗാനം മിനിയുടെ ജീവിതവഴിയിലെ ഒരു വഴിവിളക്കാണ്.
മിനിയ്ക്ക് ഓര്‍മ്മവെയ്ക്കും മുമ്പേ അച്ഛനെ നഷ്ടപ്പെട്ടപ്പോഴും തിരുവല്ല സ്വദേശിയും പിഡബ്ല്യുഡി ഉദ്യോഗസ്ഥയുമായ അമ്മ കെ. ജാനകി മകളെ വളര്‍ത്തിയത് സ്നേഹത്തോടൊപ്പം അല്പം സംഗീതവും പറഞ്ഞു കൊടുത്തുകൊണ്ടായിരുന്നു. അച്ഛന് ഗോപിനാഥന് നായരില്‍ നിന്നും ലഭിക്കാതെ പോയ സ്നേഹം പിന്നീട് മിനിയില്‍ സംഗീതമഴയായി െപയ്തുകൊണ്ടിരുന്നു.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മാവേലിക്കര ഗോപി മാഷില്‍ നിന്നും ശാസ്ത്രീയ സംഗീതം പഠിച്ചു തുടങ്ങിയ മിനി ആദ്യമായി അരങ്ങിലെത്തിയത് രണ്ടു വര്‍ഷത്തിനു ശേഷം ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തിനു പാടിക്കൊണ്ടായിരുന്നു.
മകന് ആദിത്യയെ സംഗീതം പഠിപ്പിക്കാനായി കലവൂര്‍ ബാലന് മാഷിന്റെ അടുത്തു പോയപ്പോള്‍ അദ്ദേഹമാണ് മിനിയിലെ സംഗീതജ്ഞയെ തിരിച്ചറിഞ്ഞതും കൂടുതല്‍ പ്രോത്സാഹിപ്പിച്ചതും. സംഗീതം ജീവിതവഴിയായി സ്വീകരിക്കാന്‍ കരുത്തു നല്‍കിയത് കലവൂര്‍ ബാലന് മാഷായിരുന്നു. ചേര്‍ത്തല ശശീന്ദ്രന് മാഷിന്റെ കീഴില്‍ ഇപ്പോഴും മിനി സംഗീതം അഭ്യസിച്ചു കൊണ്ടിരിക്കുന്നു.
ഒരു ഫെയ്സ്ബുക്ക് കൂട്ടായ്മയില്‍ നിന്ന് പിറവി കൊണ്ട സംഗീത ആല്‍ബമായിരുന്നു ചന്ദനമഴ. ഇതിലെ ഗാനം എഴുതിയ മാധവ്.കെ വാസുദേവന്‍ ഒരു ഗാനം എഴുതി മിനിക്ക് അയച്ചു കൊടുത്തപ്പോള്‍ അതിലെ കാവ്യഭംഗിയും പ്രണയ വിരഹവും മിനിയുടെ മനസിലൂടെ മഴയുടെ മണമുള്ള സംഗീതമായി. ഒരു മഴത്തുള്ളിയായി എന്നു തുടങ്ങുന്ന ഗാനം മിനിയെ കൂടാതെ ശ്രീകാന്തും പാടിയിട്ടുണ്ട്. ഫെയ്സ്ബുക്കിലും വാട്സ്ആപ്പിലും യൂട്യൂബിലും ജനശ്രദ്ധയാകര്‍ഷിച്ചു കൊണ്ടിരിക്കുകയാണ് ഈ ഗാനങ്ങള്‍.
ചേര്‍ത്തല ജയകുമാറാണ് മിനിയിലെ സംഗീത സംവിധായികയെ ആദ്യം തിരിച്ചറിഞ്ഞത്. ആലക്കാവിലമ്മയുടെ ഭക്തിഗാനക്കാസറ്റിനു വേണ്ടി ഒമ്പതു പാട്ടുകള്‍ക്ക് മിനി സംഗീതം നല്കി. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ഈ ഭക്തിഗാന കാസറ്റ് മിനിക്ക് സംഗീത സംവിധാനത്തിലുള്ള കഴിവ് തെളിയിക്കുന്ന മറ്റൊരു സൃഷ്ടിയാണ്.
പുതിയതായി തുടങ്ങുന്ന ഒരു ചാനലിനു വേണ്ടി 10 പ്രഭാതഗീതങ്ങള്‍ ചേര്‍ത്തല ശശീന്ദ്രന് മാഷ് രചിച്ച് മിനി ജയന് സംഗീതം കൊടുത്തു റെക്കോര്‍ഡിങ് പൂര്‍ത്തിയായി. കുറ്റിക്കാട്ടുകാവിലമ്മക്ക് വേണ്ടി ശശീന്ദ്രന് മാഷ് എഴുതിയ ഒരു ഭക്തിഗാനത്തിനു ഈണം നല്കി പാടി ഭഗവതിക്കു സമര്‍പ്പിച്ചപ്പോള്‍ നാട്ടുകാരും ദേവസ്വം അധികൃതരും കമ്മിറ്റിക്കാരും ചേര്‍ന്ന് മിനിക്കു ചാര്‍ത്തിയ പൊന്നാടയായിരുന്നു സംഗീത സംവിധാനത്തിന് ആദ്യമായി കിട്ടിയ അംഗീകാരം.
സിനിമാ സംഗീത സംവിധാനത്തിലേക്കു കടക്കാന്‍ തയ്യാറെടുക്കുന്ന മിനിക്ക് ജീവിതം തന്നെ സംഗീതമാണ്. ചേര്‍ത്തല കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സ്റ്റേഷന് മാസ്റ്ററായ ഭര്‍ത്താവ് കെ. വി.ജയകുമാറും പ്ലസ്ടു വിദ്യാര്‍ഥിയും കീബോര്‍ഡ് ആര്‍ട്ടിസ്റ്റുമായ മകന് ആദിത്യയും മിനിയുടെ സംഗീത ജീവിതത്തിന് കരുത്തു പകരാന്‍ കൂടെയുണ്ട്. സ്ത്രീകള്‍ അധികം കടന്നുവരാത്ത സംഗീത സംവിധാനരംഗത്തേയ്ക്കുള്ള മിനിയുടെ രംഗപ്രവേശം ഒരു മാറ്റത്തിന്റെ സൂചകമാണ്. ഇതു മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: