മെൽബൺ: തക്ക സമയത്ത് നീന്തൽ അഭ്യാസികൾ വന്നതു കൊണ്ട് നമ്മുടെ കുഞ്ഞൻ കടൽ നായക്ക് കാര്യമായിട്ട് ഒന്നും തന്നെ പറ്റിയില്ല. കാര്യംഎന്താണെന്നോ? അമ്മയുടെ അരികിൽ നിന്നും സൗത്ത് വെയിൽസ് കടൽ തീരം കാണാൻ എത്തിയതായിരുന്നു കുഞ്ഞ് കടൽ നായ.
കാഴ്ചകൾ കണ്ട് നടക്കുന്നതിനിടയിൽ കുഞ്ഞന്റെ തല ഒരു മീൻപിടിക്കുന്ന വലക്കുള്ളിൽ കുടുങ്ങി, കഴുത്തിനു ചുറ്റും വലയുമായി കടൽ നായ ഏറെ അലഞ്ഞു. എന്ത് ചെയ്യാനെ ഒച്ചയിട്ടട്ടും അമ്മയേയും തന്റെ സഹവാസികളെയും കുഞ്ഞന് കാണാൻ സാധിച്ചില്ല. ഏറെ പണിപ്പെട്ടിട്ടും കഴുത്തിൽ കുടുങ്ങിയ വല മുറുകന്നതല്ലാതെ അയയുന്ന യാതൊരു ലക്ഷണവുമില്ല.
ഒടുവിൽ കടലിൽ തിരമാലകൾക്ക് മുകളിൽ അഭ്യാസം കാണിച്ചു കൊണ്ടിരുന്ന രണ്ട് മൂന്ന് നീന്തൽ അഭ്യാസികൾ കുഞ്ഞൻ കടൽ നായയുടെ ദയനീയത കാണാനിടയായി, പിന്നെ താമസിച്ചില്ല വാത്സല്യം വിളിച്ചോതുന്ന ആ കുഞ്ഞൻ കടൽ നായയുടെ കഴുത്തിൽ നിന്നും വല കത്തി കൊണ്ട് മുറിച്ച് നീക്കി അവനെ സ്വതന്ത്രനാക്കി.
എന്തായാലും നന്ദി പറയാനൊന്നും അവൻ നിന്നില്ല, മെല്ലെ കുണുങ്ങി കുണുങ്ങി കടൽ തിരമാലകളിലേക്ക് അവൻ നിങ്ങി, കാഴ്ചക്കാരായി നിന്ന രക്ഷകരുടെ മുഖത്ത് ചിരിയും പടർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: