കുവൈറ്റ് സിറ്റി : എന്‍.എസ്.എസ്. (നായര്‍ സര്‍വ്വീസ് സൊസൈറ്റി) കുവൈറ്റ് ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസിഡര്‍ സുനില്‍ ജെയിനെ സന്ദര്‍ശിച്ചു. ജനറല്‍ സെക്രട്ടറി പ്രസാദ് പത്മനാഭന് പുതുതായി തെരഞ്ഞെടുത്ത ഭാരവാഹികളെ അംബാസിഡര്‍ക്ക് പരിചയപ്പെടുത്തി.
നാളിതുവരെ എന്‍.എസ്.എസ്. കുവൈറ്റ് സാമൂഹിക സാംസ്ക്കാരിക രംഗത്ത് ചെയ്തുവന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് ഉല്ലാസ് കുമാര്‍ അംബാസിഡറെ ധരിപ്പിച്ചു. വെല്‍ഫെയര്‍ കോര്‍ഡിനേറ്റര്‍ സജികുമാര്‍ എന്‍.എസ്.എസ്. നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരണം നല്കി.
ഇന്ത്യാക്കാരായ പ്രവാസി സമൂഹം കുവൈറ്റില്‍ നേരിടേണ്ടി വരുന്ന വിവിധ വിഷയങ്ങള്‍ അംബാസിഡറുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്‍.എസ്.എസ്. കുവൈറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തുകയും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായസഹകരണങ്ങള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.
എന്‍ എസ് എസിന്റെ ഓണാഘോഷ പരിപാടിയായ ‘ശ്രാവണപ്പൂമ്പുലരി 2016’ ലേക്ക് ജനറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഹരി പിള്ള, വനിതാ സമാജം ജോയിന്റ് കോര്‍ഡിനേറ്റര്‍ കീര്‍ത്തി സുമേഷ് എന്നിവര്‍ ചേര്‍ന്ന് അബാസിഡറെ ക്ഷണിച്ചു. ട്രഷറര്‍ ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് മധു വെട്ടിയാര്‍, ജോയിന്റ് സെക്രട്ടറി അനീഷ് പി നായര്‍ തുടങ്ങിയവര്‍ സന്ദര്‍ശന സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: