തിരുനെല്ലി : 2016 ലെ കര്‍ക്കിടക വാവ് ബലിയോടനുബന്ധിച്ച് തിരുനെല്ലി അമ്പലത്തില്‍ എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്ക് ഒരുക്കേണ്ട സൗകര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സബ് കളക്ടര്‍ ശീറാം സാബശിവ റാവുവിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ആഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് ശേഷം തിരുനെല്ലി ക്ഷേത്രത്തിലേക്ക് പോകുന്ന എല്ലാ സ്വകാര്യടാക്സി വാഹനങ്ങളും കാട്ടിക്കുളത്ത് വച്ച് പോലീസ് ചെക്ക്പോസ്റ്റ് ഉപയോഗിച്ച് തടയാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഇതിന് സമാനമായ രീതിയില്‍ തോല്‍പ്പെട്ടി വഴി തിരുനെല്ലിക്കുള്ള ഗതാഗതവും പനവല്ലി വഴിയുള്ള ഗതാഗതവും തടയും. ഇതേ നിയന്ത്രണം ആഗസ്റ്റ് 2ന് ഉച്ചയ്ക്ക് 2 മണി വരെ ഉണ്ടായിരിക്കും.നിശ്ചിത സമയത്തിനു മുമ്പ് എത്തുന്ന വാഹനങ്ങള്‍ അമ്പലത്തിനു സമീപം റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നത് പൂര്‍ണ്ണമായും ഒഴിവാക്കും. ഈ വാഹനങ്ങള്‍ പോലീസ് സ്റ്റേഷന് സമീപത്തേയ്ക്കും, ആശ്രമം സ്കൂള്‍ റോഡിലേക്കും പാര്‍ക്കിംഗിനായി മാറ്റുന്നതാണ്.ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഇല്ലാത്ത രീതിയില്‍ കാട്ടിക്കുളം, തോല്‍പ്പെട്ടി എന്നിവിടങ്ങളില്‍ നിന്ന് കെ.എസ്.ആര്.ടി.സി. പ്രതേ്യകം ചെയിന്‍ സര്‍വ്വീസ് നടത്തും. ആളുകള്‍ നിറയുന്നതനുസരിച്ച് ബസ്സുകള്‍ പുറപ്പെടുന്ന രീതിയില്‍ ക്രമീകരിക്കുന്നതിനാവശ്യമായ ബസ്സുകള്‍ ഉറപ്പു വരുത്തും. ഇതിനായി വയനാട് ജില്ലയ്ക്ക് പുറത്തുള്ള ഡിപ്പോകളില്‍ നിന്നും ആവശ്യമായ ബസ്സുകള്‍ കൂടുതലായി ഏര്‍പ്പെടുത്തും. അന്യ ജില്ലകളില്‍ നിന്നുള്ള സ്പെഷ്യല്‍ ബസ്സുകള്‍ ഉറപ്പാക്കും. ഡി.റ്റി.പി.സി. തിരുനെല്ലിയിലുള്ള വിശ്രമ കേന്ദ്രം തീര്‍ത്ഥാടകരുടെ ഉപയോഗത്തിനായി വിട്ടു നല്‍കും. പരിസ്ഥിതി സൗഹാര്‍ദ്ദപരമായി വാവുബലിയോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചിട്ടുള്ളതിനാല്‍ ക്ഷേത്ര പരിസരത്ത് പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ കൊണ്ടുവരുന്നത് ഭക്തജനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണെന്ന് സബ് കളക്ടര്‍ അറിയിച്ചു.
മീനങ്ങാടി സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം പേരിനുമാത്രംമീനങ്ങാടി : മീനങ്ങാടി സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം പേരിന് മാത്രം. ഉത്തരവാദിത്വപ്പെട്ട മെഡിക്കല്‍ ഓഫീസര്‍ രോഗികളെ പരിശോധിക്കുന്നില്ലന്നും ആക്ഷേപമുണ്ട്. മീനങ്ങാടിയിലെ ഏക ആശ്രയമായ സര്‍ക്കാര്‍ ആശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ കുത്തഴിഞ്ഞിട്ട് മാസങ്ങളായി. ഇതോടെ സേവനത്തിനെത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരെ പ്രതിഷേധവുമായി രോഗികളും നാട്ടുകാരും രംഗത്തെത്തുന്നു. ഒന്‍പത് മണി മുതല്‍ ഒന്നര വരെ ജോലി ചെയ്യേണ്ട ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുന്നതില്‍ മെഡിക്കല്‍ ഓഫീസര്‍ വീഴ്ച്ചവരുത്തുന്നു എന്നാരോപിച്ച് വിവിധ രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ മെഡിക്കല്‍ ഓഫീസര്‍ തന്നെ ജോലിയില്‍ വീഴ്ച്ചവരുത്തി രോഗികളെ ദുരിതത്തിലാഴ്ത്തിപ്പോള് പ്രതിഷേധങ്ങളും ശക്തമായി. ആറ് ഡോക്ടര്‍മാരുള്ള ആശുപത്രിയില്‍ കൃത്യതയോടെ ജോലിക്കെത്തുന്നത് ഒന്നോ രണ്ടോ ഡോക്ടര്‍മാര്‍ മാത്രം. ദിവസവും നിരവധി രോഗികളാണ് ചികില്‍സക്കായി എത്തുന്നത് ഡോക്ടര്‍മാരുടെ കുറവ് കാരണം മഴയത്തും വെയിലത്തും പരിശോധനയ്ക്കായി തന്റെ ഊഴും കാത്ത് നില്‍ക്കേണ്ട സ്ഥിതിയാണ് രോഗികള്‍ക്കുള്ളത്. മറ്റ് ഡോക്ടര്‍മാര്‍ വന്നുകഴിഞ്ഞാല്‍ തന്നെ ഒന്നോ രണ്ടോ മണിക്കൂര്‍ ചികില്‍സിച്ചു എന്ന് വരുത്തി സ്വകാര്യ പ്രാക്ടീസ് കേന്ദ്രങ്ങളിലേക്ക് പോവുകയാണെന്ന് നാട്ടുകാരും ആരോപിക്കുന്നു. അത്യാവശ്യഘട്ടങ്ങളില്‍ രോഗിക്ക് വേണ്ട പരിചരണം ലഭിക്കാത്തതിനാല്‍ രോഗിയുമായി മറ്റു ആശുപത്രികളിലേക്ക് എത്തുന്നതിന് മുന്‍പേ രോഗി മരണപ്പെടുന്ന അവസ്ഥവരെ ഉണ്ടായിട്ടുണ്ടെന്നും ആരോപണമുണ്ട്.
എന്നാല്‍ സ്വകാര്യ പ്രാക്ടീസ് കേന്ദ്രങ്ങളില്‍ രാവിലെ ഏഴ് മണിമുതല്‍ ഒന്‍പത് വരെയും മൂന്ന്മുതല്‍ ഏഴ് മണിവരെയും കൃത്യതയോടെ ജോലി ചെയ്യുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികയില് ഇത് നടപ്പിലാവുന്നില്ല. ഇതിനെതിരെ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാ ണ് വിവിധ രാഷ്ട്രീയ കക്ഷികള്‍.
വന്യമൃഗശല്യം തടയാന്‍ ആസൂത്രിത
പദ്ധതികള്‍ വേണം : കര്‍ഷക സംഘടനകള്കല്പ്പറ്റ : വന്യമൃഗശല്യം ത ടയുന്നതിന് ആസൂത്രിത പദ്ധ തികള്‍ വേണമെന്ന് വിവിധ ക ര്ഷകസംഘടനാ പ്രതിനിധി കള്‍ വനംവകുപ്പ് മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആ വശ്യപ്പെട്ടു.
വന്യമൃഗശല്യം തടയുന്നതിന് നിര്‍മ്മിച്ച സൗരോര്‍ജ്ജവേലിയുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ നടത്തുക,വേലിയില്ലാത്ത സ്ഥലങ്ങളില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തുക. തകര്‍ന്ന കല്മതില് പുനസ്ഥാപിക്കുക, വനം വകുപ്പില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചു. നഷ്ടപരിഹാരം സമയബന്ധിതമായി വിതരണം ചെയ്യാത്തതിലുള്ള ബുദ്ധിമുട്ടുകളും കര്‍ഷക പ്രതിനിധികള്‍ പറഞ്ഞു. വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പൂര്‍ണ്ണ സംരക്ഷണം നല്‍കണം. കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കണം. ആള്‍നാശത്തിന് നഷ്ടപരിഹാരമായി നല്കുന്ന തുക ഉയര്‍ത്തണം എന്നും വിവിധ സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.
ജില്ലാ കള്ക്ടറും വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അംഗങ്ങളായി സമിതി രൂപീകരിക്കുക, പ്രാദേശിക തലത്തിലും ഇത്തരത്തിലുള്ള സമിതികള്‍ക്ക് രൂപം നല്കി പ്രശ്നപരിഹാരമുണ്ടാക്കുക, വന്യമൃഗശല്യം തടയുന്നതിന് വിവിധ തലത്തിലുള്ള ദീര്ഘവീക്ഷണുള്ളപദ്ധതികള് നടപ്പാക്കുക, വനത്തിനുള്ളില്‍ മൃഗങ്ങളുടെ ഭക്ഷ്യ ക്ഷാമം അകറ്റുന്നതിനായി ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുക, റെയില്‍വേലി സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിനിധികള്‍ മുന്നോട്ടുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: