വള്ളിക്കുന്ന്: 1984ല്‍ കോഴിക്കോട് മാനാഞ്ചിറ പോലീസ് കമ്മീഷണര്‍ ഓഫീസ് മുറ്റത്ത് നിന്നും ഔദ്യോഗിക ജീവിതം ആരംഭിച്ച 150 ഓളം പോലീസുകാരുടെയും കുടുംബാംഗങ്ങളുടെയും സംഗമം ശ്രദ്ധേയമായി. 32 വര്‍ഷത്തിന് ശേഷമാണ് പലരും തമ്മില്‍ കാണുന്നത്. എങ്കിലും പരസ്പരം തിരിച്ചറിയാന്‍ അധികം സമയം വേണ്ടിവന്നില്ല. 198 പേരായിരുന്നു ആ ബാച്ചിലുണ്ടായിരുന്നത്. 11 പേര് ഇന്ന് ജീവിച്ചിരിപ്പില്ല. പത്തോളം പേര് മറ്റുവകുപ്പുകളിലേക്ക് മാറി. മരിച്ചവരുടെ കുടുംബാംഗങ്ങളെയും പങ്കെടുപ്പിക്കാന്‍ സംഘാടകര്‍ മറന്നില്ല.
അരിയല്ലൂര്‍ എന്‍സി ഗാര്‍ഡനില്‍ നടന്ന പരിപാടി കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.വി. പി.ശശിധരന് ഉദ്ഘാടനം ചെയ്തു. റിട്ട.വോളിബോള്‍ പരിശീലകന് മുരളീധരന് പാലാട്ട് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരസമിതിയംഗം ഇ.ദാസന്, ബാലചന്ദ്രന് വയനാട്, പരമേശ്വരന് ആലപ്പുഴ, ബാലസുബ്രഹ്മണ്യന്, ബാലഗോപാലന്, സദാനന്ദന് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സുധീര്‍ കടലുണ്ടി നയിച്ച ഗാനമേളയും അരങ്ങേറി. കുടുംബ ക്ലബ്ബ് പ്രസിഡന്റായി മുരളീധരന് പാലാട്ടിനെയും സെക്രട്ടറിയായി ബാലചന്ദ്രന് വയനാടിനെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: