മഞ്ചേരി: മോട്ടര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള മുഴുവന്‍ തൊഴിലാളികളും ഉല്‍സവ ബത്ത നല്‍കണമെന്ന് മഞ്ചേരി മുനിസിപ്പല്‍ ഓട്ടോറിക്ഷ മസ്ദൂര്‍സംഘം അധികൃതരോട് ആവശ്യപ്പെട്ടു. ബിഎംഎസ് സ്ഥാപകദിന കണ്‍വെന്‍ഷനില്‍ പി.രാജഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. പി.ദാസന് സ്വാഗതവും സി.കെ.ഗോപിനാഥ് നന്ദിയും പറഞ്ഞു. മഞ്ചേരി മുന്‍സിപ്പല്‍ ഓട്ടോ മസ്ദൂര്‍സംഘം ഭാരവാഹികളായി പി.രാജഗോപാല്‍(പ്രസിഡന്റ്), പി.ദാസന്, എ.കൃഷ്ണപ്രസാദ്(വൈസ് പ്രസിഡന്റ്), സി.കെ.ഗോപി(സെക്രട്ടറി), വി.കെ.അരവിന്ദന്, കെ.പി.സുരേഷ്ബാബു( ജോ.സെക്രട്ടറി), കെ.ടി.സനീഷ്(ട്രഷര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: