വെള്ളമുണ്ട: വാളാരം കുന്ന് കോളനിയിലെ ഒരേ വീട്ടില്‍ താമസിക്കുന്ന യുവതികളെ വീട്ടില്‍ അതിക്രമിച്ചുകയറി ഭര്ത്താക്കന്മാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പോലീസില്‍ പിടിയിലായ പ്രതികള്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ഹിന്ദുഐക്യവേദി നേതാക്കള്‍ ആവശ്യപ്പെട്ടു.കേസിലെ പ്രതികളായ അനില്‍ എന്ന രാമന്, നാസര്‍ തെങ്ങുംമുണ്ട എന്നിവരെ കേസില്‍ നിന്നും രക്ഷപ്പെടുത്താനും കേസ് ഒതുക്കിതീര്‍ക്കാനും ചിലകേന്ദ്രങ്ങളില്‍ ആസൂത്രിത നീക്കം നടത്തുന്നതായും സമ്മര്‍ദ്ദങ്ങള്‍ക്കുവഴങ്ങി ഇത്തരം നീക്കങ്ങള്‍ക്ക് പോലീസ് കൂട്ടുനിന്നാല്‍ കടുത്ത ജനകീയസമരത്തെ നേരിടേണ്ടി വരുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്കി.വയനാട്ടിലെ ആദിവാസികോളനികളില്‍ പിടിമുറുക്കിയ മദ്യ മയക്കുമരുന്നു ലോബിയെ നിലക്കുനിര്‍ത്താന്‍ അധികൃതര്‍ക്ക് കഴിയാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. ആദിവാസികള്‍ക്ക് ലഭിക്കേണ്ട പല ആനുകൂല്യങ്ങളും ഇടനിലക്കാര്‍ തട്ടിയെടുക്കുകയാണ് ചെയ്യുന്നത്.ഇത് ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ പിടിപ്പുകേടുനിമിത്തമാണ് സംഭവിക്കുന്നത്.ആദിവാസികള്‍ക്ക് സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്കിയ പല വീടുകളും ചോര്‍ന്നൊലിച്ച് വാസയോഗ്യമല്ലാതായിട്ടും ബന്ധപ്പെട്ടവര്‍ ഈഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.മദ്യവും മയക്കുമരുന്നും നല്കി പുരുഷന്മാരെ വശത്താക്കി സ്ത്രീകളെ ലൈംഗീകമായിപോലും ചൂഷണംചെയ്യുന്ന പ്രവണതകൂടിവരികയാണ്.മാത്രമല്ല വാളാരംകുന്നില്‍ പ്രവര്‍ത്തിക്കുന്ന ക്വാറി ഈ വിഭാഗത്തിന്റെ സ്വതന്ത്രജീവിതത്തിന് തടസം നില്ക്കുന്നതോടൊപ്പം വന്‍പാരിസ്ഥിതിക പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത് .ആദിവാസികള്‍ക്ക് അനുവദിച്ച സ്ഥലത്ത് വീട് വെക്കാന്‍ പോലും അനുവദിക്കാതെ ക്വാറിമാഫിയ ഭീഷണിയുയര്‍ത്തുമ്പോള്‍ മറ്റൊരുകൂട്ടര്‍ ഇവരെ കൂട്ടമതംമാറ്റത്തിന് വിധേയമാക്കുകയും ചെയ്യുന്നു.ഇത്തരം സംഭവങ്ങള്‍ ഇനിയും അധികാരികള്‍ കണ്ടില്ലെന്ന് നടിച്ചാല്‍ ഹിന്ദുഐക്യവേദി യുടെ ആഭിമുഖ്യത്തില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്കി.ഹിന്ദുഐക്യവേദി ജില്ലാജനറല്‍ സെക്രട്ടറി സി.കെ.ഉദയന്‍,ജില്ലാസംഘടനാ സെക്രട്ടറി ബാലന്വലക്കോട്ടില്,താലൂക്ക് പ്രസിഡന്റ് കെ രാധാകൃഷ്ണന് എന്നിവര്‍ വാളാരം കുന്ന് കോളനിയില്‍ സന്ദര്‍ശനം നടത്തി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: