ന്യൂദല്‍ഹി: നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന്. 100 മിനിറ്റ് പൂര്‍ണമായി ഭൂമിയുടെ നിഴലിലാകും ചന്ദ്രന്. 2000ലായിരുന്നു ഇതിനു മുന്‍പ് ഇത്രയും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ഉണ്ടായത്.
രാത്രി 11.52ന് ആരംഭിക്കുന്ന ഗ്രഹണം പുലര്‍ച്ചെ 3.32 വരെ നീളും. 12.52 മുതല്‍ 2.32 വരെയാണ് പൂര്‍ണ ഗ്രഹണം. ഇന്ത്യയില്‍ ഗ്രഹണം ദൃശ്യം. തിരുവനന്തപുരത്ത് പ്രിയദര്‍ശിനി പ്ലാനറ്റോറിയത്തില്‍ ഗ്രഹണം കാണാന്‍ പൊതുജനത്തിന് സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഒബ്സര്‍വേറ്ററി ഹില്‍സിലെ കേരള സര്‍വകലാശാലയുടെ വാന നിരീക്ഷണ കേന്ദ്രത്തിലും ദൂരദര്‍ശിനി മുഖേന ഇത് വീക്ഷിക്കാം. ആകാശം മേഘാവൃതമല്ലെങ്കില്‍ ഇവിടെനിന്ന് ഗ്രഹണം വീക്ഷിക്കാനാവും.
ആഫ്രിക്ക, ലാറ്റിനമേരിക്ക, യൂറോപ്പ്, കിഴക്കനേഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും ഗ്രഹണം കാണാം. ഇന്ത്യയില്‍ ഈ വര്‍ഷം ഡിസംബറിലും ചന്ദ്രഗ്രഹണം ദൃശ്യമാകും. അടുത്ത ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം 2041ല്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: