അമ്പലവയല്‍ : കൃഷിവിജ്ഞാനകേന്ദ്രം, അമ്പലവയല്‍ സംഘടിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിള ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന പരിചയപ്പെടുത്തല്‍ പരിപാടിയുടെ ഉദ്ഘാടനം ജൂലൈ 25ന് രാവിലെ 10 മണിയ്ക്ക് നടക്കും. ഉദ്ഘാടനകര്‍മ്മം ബത്തേരി എംഎല്‍എ ഐ.സി.ബാലകൃഷ്ണന് നിര്‍വ്വഹിക്കും. ചടങ്ങില്‍ രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകര്‍ക്ക് സൗജന്യമായി വൃക്ഷതൈകള്‍ വിതരണം ചെയ്യും.
ഇതോടൊപ്പം ഉദ്ഘാടനം ചെയ്യപ്പെടുന്ന ഗ്രാമചന്തയില്‍ കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ നേരിട്ട് വിപണനം നടത്തുന്നതിനുളള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കര്‍ഷകര്‍ക്ക് മുന്‍കൂട്ടിതന്നെ ഇതിനുളള സംവിധാനം ഒരുക്കുന്നതാണ്.
വിള ഇന്‍ഷുറന്‍സിനെ കുറിച്ച് കര്‍ഷകര്‍ക്ക് ഉളള സംശയങ്ങള്‍ വിദഗ്ദരുമായി ചര്‍ച്ച ചെയ്തു സംശയ നിവാരണം നടത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: