ഊരകം: ഗ്രാമ പഞ്ചായത്തിലെ 03 ഒകെഎം നഗര്‍ വാര്‍ഡില്‍ 28ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പോളിങ് സ്റ്റേഷനുകളായും വോട്ടണ്ണല്‍ കേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂലൈ 27നും വോട്ടെടുപ്പ് ദിവസമായ 28നും അവധിയായിരിക്കും. കൂടാതെ നിയോജക മണ്ഡല പരിധിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 28ന് പ്രാദേശികാവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
നസീമത്തുല് ഹുദാ മദ്രസ, ഈസ്റ്റ് ബില്‍ഡിങ്, ഒ.കെ.എം. നഗര്‍, കൂറ്റാളൂര്‍, ഊരകം കീഴ്മുറി ജി.എല്‍.പി സൂകൂള്‍, നോര്‍ത്ത് ബില്‍ഡിങ് എന്നിവയാണ് പോളിങ് സ്റ്റേഷനുകള്‍. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വോട്ട് ചെയ്യുവാനുള്ള സൗകര്യം അതാത് സ്ഥാപന മേധാവികള്‍ നല്‍കണം. പൊതു പരീക്ഷ നടക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് ബാധകമല്ല.
26ന് വൈകീട്ട് അഞ്ച് മുതല്‍ 28ന് വൈകീട്ട് അഞ്ച് വരെയും വോട്ടെണ്ണല്‍ ദിവസമായ 29നും മദ്യ നിരോധനം ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: