തൃശൂര്‍: കേരള ഫയര്‍ ആന്റ് റസ്ക്യു സര്‍വ്വീസസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 20 ാമത് ബാച്ച് ഫയര്മാന്മാരുടെ പാസിംഗ് ഔട്ട് പരേഡ് ഇന്ന് രാവിലെ 7 ന് അക്കാദമി ഗ്രൗണ്ടില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന് സല്യൂട്ട് സ്വീകരിക്കും. അക്കാദമി ഡയറക്ടര്‍ എം.ജി. രാജേഷ്, ടെക്നിക്കല്‍ ഡയറക്ടര്‍ ഇ.ബി. പ്രസാദ് തുടങ്ങിയവര്‍ പങ്കെടുക്കും. ആകെ 254 ഫയര്‍മാന്‍മാരാണ് ഈ ബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. പരിശീലനം പൂര്‍ത്തിയാക്കിയ ലക്ഷദ്വീപിലേക്കുളള 27 ഫയര്മാന് ഡ്രൈവര്‍ ഓപ്പറേറ്റര്‍മാരുടെ പാസിംഗ് ഔട്ട് പരേഡും ഇതോടൊപ്പം നടക്കും. പരിശീലനത്തില്‍ മികവ് പുലര്‍ത്തിയവര്‍ക്കുളള പുരസ്കാരങ്ങള്‍ ചടങ്ങില്‍ മുഖ്യമന്ത്രി വിതരണം ചെയ്യും. പരിശീലനം പൂര്‍ത്തിയാക്കിയവരുടെയും പരിശീലകരുടെയും അവയവദാന സമ്മതപത്രം ചടങ്ങില്‍ മുഖ്യമന്ത്രിക്ക് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: