കല്‍പ്പറ്റ : വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമനം ലഭിക്കുന്നതിനായുള്ള അഭിമുഖം ജൂലൈ 23ന് രാവിലെ 10.30ന് കോഴിക്കോട് ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. പ്ലസ്ടു, ഡിപ്ലോമ, ഐ.ടി.സി, ഐ.ടി.ഐ ഓട്ടോമൊബൈല്‍, ബിരുദം, ബിരുദാനന്തര ബിരുദം ഇവയില്‍ ഏതെങ്കിലുമുള്ളവരും 35ല്‍ താഴെ പ്രായമുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
അക്കൗണ്ടന്റ്, സെയില്‍സ്, ക്ലീനിംഗ് സ്റ്റാഫ്, ആക്റ്റിവിറ്റി ഇന്‍ചാര്‍ജ്, കുക്ക്, ഗസ്റ്റ് റിലേഷന്‍ എക്സിക്യൂട്ടീവ്, ഹൗസ്മാന്‍, ഏരിയ സെയില്‍സ് മാനേജര്‍, ടീം ലീഡര്‍, സെയില്‍സ് കണ്‍സല്‍ട്ടന്റ്, ഫിനാന്‍സ് എക്സിക്യൂട്ടീവ്, ടെലികോളര്‍, ടെലിമാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, ടെക്നീഷ്യന്, ഫൈനല്‍ ഇന്‍സ്പെക്റ്റര്‍, സര്‍വീസ് അഡൈ്വസര്‍/ട്രെയിനി, പി.ഡി.ഐ ഇന്‍ചാര്‍ജ്, ജോബ് കണ്ട്രോളര്, കസ്റ്റമര്‍ റിലേഷന്‍ മാനേജര്‍/എക്സിക്യൂട്ടീവ്, സര്‍വീസ് റിസപ്ഷനിസ്റ്റ്, ബോഡി ടെക്നീഷ്യന്, ഡെന്റര്‍, പെയിന്റ് ടെക്നീഷ്യന്, അക്സസറി കണ്‍സല്‍ട്ടന്റ്, പാര്‍ട്സ് അസിസ്റ്റന്റ്/ഓഫീസര്‍, വാറന്റി അഡിമിനിസ്ട്രേറ്റര്/അസിസ്റ്റന്റ് ട്രെയിനി, എം.ഐ.എസ് ഓഫീസര്‍, സെയില്‍സ് റിസപ്ഷനിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം. നിലവില്‍ രജിസ്ട്രേഷനില്ലാത്തവര്‍ക്ക് 250 രൂപ ഫീസ് നല്കി രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. പുതുതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ ആധാര്‍/വോട്ടേഴ്സ് ഐ.ഡി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണം. വിവരങ്ങള്‍ക്ക് 0495 2370178.
പ്രതികരിക്കാൻ ഇവിടെ എഴുതുക: