കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന എന്‍. ബാബുരാജിനെ വിജയിപ്പിക്കണമെന്ന് മഹിളാമോര്‍ച്ചാ ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്സ് നടത്തിയിരുന്ന ജനവിരുദ്ധ നയങ്ങള്‍ ഇടത് മുന്നമിയും പിന്തുടരുന്ന കാഴ്ചയാണ് കാണുന്നത്. ഇടത് വലത് മുന്നണികളുടെ മാറി മാറിയുള്ള ഭരണത്തിലൂടെ നാടിനെ വികസന പിന്നോക്കാവസ്ഥയിലേക്ക് നയിച്ചിരിക്കുകയാണ്. ഇതിന് മാറ്റമുണ്ടാക്കാന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി താമര ചിഹ്നത്തില്‍ മത്സരിക്കുന്ന ബാബുരാജിന്റെ വിജയം അനിവാര്യമാണ്. മഹിളാ മോര്‍ച്ചാ ഉദുമ മണ്ഡലം പ്രസിഡണ്ട് ഗംഗാ സദാശിവന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായക്, ജില്ലാ വൈസ് പ്രസിഡണ്ട് എം.ജനനി, മഹിളാമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി ഷൈലജ ഭട്ട്. ജില്ലാ പ്രസിഡണ്ട് ഉഷാകുമാരി, രേണുക, സുജാത രാമകൃഷ്ണന്, രജനി, ബിന്ദു, ഷാലിനി നീലകണ്ഠന്, ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, വൈസ് പ്രസിഡണ്ട് നഞ്ചില്‍ കുഞ്ഞിരാമന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: