പരപ്പനങ്ങാടി: പോസ്റ്റ് ഓഫീസില്‍ വെള്ളമില്ലാത്തത് ജീവനക്കാരെ വലക്കുന്നു. താനൂര്‍ റോഡിലെ ബിഇഎം എല്‍പി സ്കൂളിന് എതിര്‍വശത്തുള്ള കെട്ടിടത്തിലാണ് പരപ്പനങ്ങാടി പോസ്റ്റാഫീസ് പ്രവര്‍ത്തിക്കുന്നത്. 2001ലാണ് ഈ കെട്ടിടത്തില്‍ വാടകക്ക് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ 2016 ആയിട്ടും വാടക കാലാനുസൃതമായി കൂട്ടി നല്‍കാത്തതില്‍ കെട്ടിട ഉടമ വെള്ളം നല്കാന് വിസമ്മതിക്കുകയായിരുന്നു. വെള്ളമില്ലാത്തതിനാല്‍ ബാത്ത് റൂമടക്കം ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. വനിതകളടക്കമുള്ള ജീവനക്കാരാണ് ഇതുമൂലം വലയുന്നത്. പോസ്റ്റാഫീസിനു വേണ്ടി പുതിയ കെട്ടിടം വകുപ്പു തലത്തില്‍ അന്വേഷിക്കുന്നുണ്ടെങ്കിലും കെട്ടിടം ലഭിക്കാന്‍ കാലതാമസം നേരിടുകയാണെങ്കില്‍ പോസ്റ്റാഫീസിന്റെ പ്രവര്‍ത്തനം സുഗമമാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: