പരപ്പനങ്ങാടി: ചെട്ടിപ്പടി പോസ്റ്റോഫീസ് വഴി മേല്വിലാസക്കാരന് തപാല്‍ സാമഗ്രികള്‍ ലഭിക്കുന്നില്ലെന്ന് പരാതി. ചെട്ടിപ്പടി ഓഫീസില്‍ പോസ്റ്റുമാസ്റ്ററെ കൂടാതെ ഒരു ഇഡി പോസ്റ്റ്മാന് മാത്രമാണ് നിലവിലുള്ളത്. ഒരാള്‍ക്ക് ഒരു ദിവസം കൊടുത്തു തീര്‍ക്കാന്‍ സാധിക്കാത്ത രീതിയിലാണ് ഇവിടെ ഉരുപ്പടികള്‍ എത്തുന്നത്. മൂന്ന് പോസ്റ്റുമാന്മാരെങ്കിലും വേണ്ടിടത്താണ് ഈ അവസ്ഥ. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ഔദ്യോഗിക അറിയിപ്പുകളും ഇന്റര്‍വ്യൂ കാര്‍ഡുകളുമടക്കം മേല്വിലാസക്കാരന് ലഭിക്കാത്തത് ഏറെ വൈകിയാണ്. ഇതുമൂലം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. നാലുമാസം മുമ്പ് പ്രദേശത്തെ പൊതുപ്രവര്‍ത്തകര്‍ തിരൂര്‍ പോസ്റ്റല്‍ സൂപ്രണ്ടിന് ഇത് സംബന്ധിച്ച് ഭീമഹര്‍ജി സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ചെട്ടിപ്പടി പോസ്റ്റാഫീസിലേക്ക് ഒരു ജീവനക്കാരനെ കൂടി നിയമിക്കാന്‍ ഉത്തരവുണ്ടായിരുന്നെങ്കിലും ഇതുവരെയും നിയമനം നടന്നിട്ടില്ല.
ക്ഷേമ പെന്‍ഷനുകളടക്കം ഇനിയും പോസ്റ്റാഫീസുകളില്‍ കൂടി വിതരണം ചെയ്യാന്‍ തുടങ്ങിയാല്‍ ശാരീരിക അവശത അനുഭവിക്കുന്ന ഗുണഭോക്താക്കളടക്കം ഏറെ ബുദ്ധിമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: