അങ്ങാടിപ്പുറം: ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള വാതകശ്മശാനം പ്രവര്‍ത്തന രഹിതമായിട്ട് മാസങ്ങള്‍ പിന്നിടുന്നു. എല്ലാം ശരിയാക്കാമെന്ന് ഭരണത്തിലെത്തിയ എല്‍ഡിഎല്‍ ഭരണസമിതിയും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫിന്റെ ആദ്യത്തെ വാഗ്ദ്ധാനമായിരുന്നു പൊതുശ്മശാനം. പക്ഷേ ഭരണം ഏറ്റെടുത്തിട്ട് ഇത്രയും നാളായിട്ടും നടപടികളൊന്നുമായില്ല. കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയാണ് 35 ലക്ഷം രൂപ ചിലവഴിച്ച് ഇതിവിടെ നിര്‍മ്മിച്ചത്. ലക്ഷങ്ങള്‍ വിലയുള്ള ജനറേറ്ററും മറ്റ് ഉപകരണങ്ങളും തുരുമ്പെടുത്ത് നശിക്കുകയാണ്. ആകെ ഒരു മൃതദ്ദേഹം മാത്രമാണ് ഇവിടെ സംസ്കരിക്കാനായത്. സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാത്ത ശ്മശാനഭൂമിയും കെട്ടിടവും സാമൂഹ്യവിരുദ്ധരുടെ താവളമായിരിക്കുകയാണ്. നിരവധി തവണ നാട്ടുകാര്‍ പരാതി നല്‍കിയിട്ടും പഞ്ചായത്ത് അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: