പെരിന്തല്‍മണ്ണ: നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഒരാഴ്ചവരെ പഴക്കമുള്ള ഭക്ഷണങ്ങള്‍. ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച മിന്നല്‍ പരിശോധന കഴിഞ്ഞപ്പോള്‍ പല ഹോട്ടലുകളുടെയും ‘തനിനിറം’ പുറത്ത് വന്നു. മായം കലര്‍ന്നതും കേടുവന്നതുമായ നിരവധി ഭക്ഷണ പദാര്‍ത്ഥങ്ങളാണ് പിടിച്ചെടുത്തത്. ഇവ വിശദപരിശോധനക്കായി ലാബുകളിലേക്കയച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: