പഴങ്ങളില്‍ കേമിയെന്നാണ് കിവി പഴം അറിയപ്പെടുന്നത്. 42 കലോറി ഊര്‍ജം ഒരു കിവിപ്പഴത്തില്‍ നിന്ന് ലഭിക്കുന്നു. 69 ഗ്രാമുള്ള പഴത്തില്‍ വിറ്റമിന്‍ സി, കെ, ഇ, കോപ്പര്‍, ഫൈബര്‍, പൊട്ടാസ്യം, മഗ്നിഷ്യം എന്നിവ അടങ്ങീരിക്കുന്നു. കൂടാതെ ഫോളിക് ആസിഡ്, കാല്‍ഷ്യം, കോപ്പര്‍,അയണ്‍, മഗ്നിഷ്യം, സിങ്ക് എന്നിവയാലും സമ്പന്നമാണ്.
കിവിയില്‍ അടങ്ങിരിക്കുന്ന വിറ്റാമിന്‍ സി ചര്‍മ്മത്തിന്റെ ഭംഗി വര്‍ധിപ്പിക്കുകയും ചര്‍മ്മത്തിലുള്ള പാടുകളും ചുളിവുകളും മാറ്റുകയും ചെയ്യും. ഉറക്കക്കുറവ് പരിഹരിച്ച് മികച്ച ഉറക്കം നല്കുന്നു.
സ്ട്രോക്ക്, കിഡ്നിസ്റ്റോണ്‍, എന്നിവയെ അകറ്റി നിര്‍ത്താന്‍ കിവി കഴിക്കുന്നതിലൂടെ സാധിക്കും.
എല്ലുകള്‍ക്കും പല്ലുകള്‍ക്ക് ബലം നല്കാന് കിവി പഴത്തിന് സാധിക്കും. കിവിയില്‍ പൊട്ടാസ്യം ധാരളം അടങ്ങിയിട്ടുണ്ട്. ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.
ശ്വാസതടസം, ആസ്മ എന്നിവയ്ക്ക് പരിഹാരമായി സ്ഥിരമായി കിവി കഴിക്കുക. കിവിയില്‍ അടങ്ങിരിക്കുന്ന ആന്റി ഓക്സിഡന്റെുകള്‍ ഡി എന്‍ എ തകരാറുകളില്‍ നിന്ന് സംരക്ഷിക്കും.അമിതവണ്ണത്തിനും പരിഹാരം നല്‍കും. സ്ഥിരമായി കിവി കഴിക്കുന്നത് ക്യാന്‍സര്‍ വരുന്നത് തടയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: