നീലേശ്വരം: പട്ടികജാതി കുടുംബങ്ങള്‍ക്കായുള്ള സമ്പൂര്‍ണ ഭവന പദ്ധതിയില്‍ ചാമക്കുഴി, കൂവ്വക്കല്ല്, തൊട്ടി, മൂപ്പില്‍ പട്ടികവര്‍ഗ്ഗ കോളനിയിലെ 34 കുടുംബങ്ങള്‍ക്ക് അനുവദിച്ച വീടിന്റെ നിര്‍മാണത്തിന് ബാക്കി തുക ലഭിക്കാത്തതിനാല്‍ പാതിവഴിയിലായ സാഹചര്യത്തില്‍ തുക എത്രയും പെട്ടെന്ന് അനുവദിക്കാനാവശ്യമായ നടപടി സ്വികരിക്കണമെന്ന് ചാമക്കുഴി തേജസ് പുരുഷ സ്വയംസഹായ സംഘം ബന്ധപ്പെട്ട അധികാരികളോടാവശ്യപ്പെട്ടു.
ഘടുക്കളായുള്ള തുക കൃത്യമായി ലഭിക്കാത്തതിനാല്‍ വീടുകളുടെ നിര്‍മാണം പാതി വഴിയിലാണ്. പദ്ധതിയില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ബാക്കി തുക അനുവദിക്കാനാവശ്യമായ നടപടികള്‍ എത്രയും പെട്ടെന്നുണ്ടായില്ലെങ്കില്‍ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തിക്കൊണ്ട് സമരവുമായി മുന്നോട്ട് പോകുമെന്നും യോഗം മുന്നറിയിപ്പ് നല്കി. യോഗത്തില്‍ കെ.ടി.രാമചന്ദ്രന്, എം.കുഞ്ഞിക്കണ്ണന്, കെ.രതീഷ്, സുരേഷ്, സുഭാഷ് ബാലന്, രവീന്ദ്രന്, രജനി ബാലകൃഷ്ണന്, വിജി രവീന്ദ്രന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: