കാസര്‍കോട്: ഗ്രാമീണ മേഖലകളിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന ജീനക്കാര്‍ക്കും ക്വാര്‍ട്ടേഴ്സ് അനുവദിക്കണമെന്ന് കേരള എന്‍ജിഒ സംഘ് കാസര്‍കോട് താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. ചുരുങ്ങിയത് രണ്ട് പഞ്ചായത്തിലെങ്കിലും ക്വാര്‍ട്ടേഴ്സ് നിര്‍മ്മിച്ച് നല്കിയാല് ഒരു പരിധിവരെ ജീവനക്കാരുടെ ദുരിതങ്ങളകറ്റാന് സാധിക്കും. അതുവഴി മികച്ച ഒരു സേവനം ജനങ്ങള്‍ക്ക് ജീവനക്കാരില്‍ നിന്നും ലഭിക്കുമെന്നും സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് എം.ഗംഗാധര ഉദ്ഘാടനം ചെയ്തു. കുമ്പള എഇഒ കൈലാസമൂര്‍ത്തി മുഖ്യാതിഥിയായി. കെ.രാജന്, കെ.രഞ്ജിത്ത്, സി.വിജയ എന്നിവര്‍ സംസാരിച്ചു. എന്‍.സുരേഷ് നായ്ക് സ്വാഗതവും കെ.കരുണാകരന് നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ശ്രീഷകുമാര് (പ്രസിഡന്റ്), രവിരാജ് (സെക്രട്ടറി), രാധാകൃഷ്ണന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: