എടരിക്കോട്: പെരുമണ്ണക്ലാരി പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡ് കഞ്ഞികുഴിങ്ങര അങ്കണവാടിയുടെ കുഴല്‍ കിണര്‍ തുരുമ്പെടുത്ത് നശിക്കുന്നു. ആറുമാസമായി ഇത് പ്രവര്‍ത്തനരഹിതമാണ്. അങ്കണവാടി അധികൃതരും നാട്ടുകാരും പഞ്ചായത്തില്‍ നിരവധി തവണ പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. കുഴല്‍കിണറിന്റെ സ്പ്രിംഗ് കേടുവന്നതും ഹാന്‍ഡില്‍ വരെയുള്ള ഭാഗങ്ങള്‍ തുരുമ്പെടുത്ത നിലയിലുമാണ്. അങ്കണവാടിക്കുവേണ്ടി നിര്‍മ്മിച്ച കുഴല്‍കിണര്‍ നാട്ടുകാരും കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നു. അടുത്തുള്ള വീടുകളില്‍ നിന്നാണ് ഇപ്പോള്‍ അങ്കണവാടിയിലേക്ക് വെള്ളമെടുക്കുന്നത്. എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്നും നാട്ടുകാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: