മലപ്പുറം: പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ധിപ്പിച്ച ഗ്രാന്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദിയുടെയും സാമൂഹ്യനീതിയുടെയും സംയുക്താഭിമുഖ്യത്തില്‍ നാളെ കലക്ട്രേറ്റ് ധര്‍ണ്ണ സംഘടിപ്പിക്കും. രാവിലെ 10ന് നടക്കുന്ന ധര്‍ണ്ണ ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് ജില്ലാ സംഘചാലക് എന്‍.എം.കദംബന്‍ മാസ്റ്റര്‍, കേരള പട്ടികജാതി-വര്‍ഗ്ഗ വനിതാ അവകാശ സംരക്ഷണ സമിതി സംസ്ഥാന അദ്ധ്യക്ഷ മുണ്ടിയമ്മ, ഗോത്രവര്ഗ്ഗസഭ നേതാവ് പി.ബിന്ദു എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: