നിശ്ചലയ ജനറേറ്റര്‍
ചാലക്കുടി: വി.ആര്.പുരം ചാത്തന് മാസ്റ്റര്‍ സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ സ്ഥാപ്പിച്ച ജനറേറ്റര്‍ എട്ട് മാസമായിട്ടും പ്രവര്‍ത്തനം ആരംഭിച്ചില്ല.നാല് ലക്ഷം രൂപ ചിലവില്‍ സ്ഥാപ്പിച്ച 25 കെവിയുടെ ജനറേറ്ററാണ് പ്രവര്‍ത്തിക്കാതെയിരിക്കുന്നത്.സാധാരണക്കാരായ ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന ഈ ഹാളില്‍ ഇപ്പോള്‍ പരിപാടികള്‍ നടത്തണമെങ്കില്‍ മൂവായിരത്തോളം രൂപ നല്കി പുറത്ത് നിന്ന് ജനറേറ്റര്‍ വാടകക്കെടുക്കേണ്ട ഗതികേടിലാണ്.
ത്രീ ഫേയ്സ വൈദ്യുതി ഉപയോഗിച്ചാണ് ഹാള്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും വൈദ്യുത വിതരണം തടസമാക്കുമ്പോള് ജനറേറ്റര്‍ അത്യാവശ്യമാണ്.സമീപത്തുള്ള പകല്‍ വീടിലേക്കും ജനറേറ്റര്‍ സ്ഥാപ്പിച്ചാല്‍ വൈദ്യുതി ഉപയോഗിക്കുവാന്‍ കഴിയുന്നതാണ്.എന്നാല്‍ ജനറേറ്റര്‍ സ്ഥാപ്പിച്ചിട്ട് എട്ട് മാസമായെങ്കിലും ഇത് സംബന്ധിച്ച വാടക തീരുമാനിക്കാത്തതാണ് ജനറേറ്റര്‍ പ്രവര്‍ത്തിക്കാതിരിക്കുവാന്‍ കാരണം.വാടകയുടെ കാര്യം തീരുമാനിക്കുവാന്‍ നിരവധി കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെടെങ്കിലും ഇത് വരെ വാടക സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കുവാന്‍ നഗരസഭ അധികൃതര്‍ തയ്യാറായിട്ടില്ല.പട്ടികജാതി ജനവിഭാഗങ്ങള്‍ കൂടുതലായുള്ള ഈ പ്രദേശത്ത് ചെറിയൊരു പരിപാടിക്കും അമിത വാടക നല്കി ജനറേറ്റര്‍ വാടക്കെടുക്കേണ്ട അവസ്ഥായിണിപ്പോള്. എത്രയും വേഗം ജനറേറ്റര്‍ സ്ഥാപ്പിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് കൗണ്‍സിലര്‍ ഷിബു വാലപ്പന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: