സ്വരാജ് ചാരിറ്റബിള്‍ ട്രസ്റ്റ് ആസിയക്ക് നിര്‍മ്മിച്ചു നല്കിയ വീടിന്റെ താക്കോല്‍ കൈമാറുന്നു
കുന്നംകുളം : കുന്നംകുളം ചിറ്റഞ്ഞൂരിലെ നിര്‍ധന കുടുംബത്തിന് സഹായമായി സ്വരാജ് ചാരിറ്റബിള്‍ ട്രസ്റ്റ് വീട് നിര്‍മിച്ചു നല്കി. സ്വരാജ് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രതിനിധിയുടെ കയ്യില്‍ നിന്നും ആസിയ വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങി. അബുദാബിയിലെ അല്‍സ എഞ്ചിനീയറിങ്ങ് കമ്പനിയിലെ ജീവനക്കാര്‍ രൂപംകൊടുത്ത് പത്തനംതിട്ട ജില്ലയിലെ കുന്നതാനം ആസ്ഥാനമായുള്ള സ്വരാജ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനഫലമായി ചിറ്റഞ്ഞൂരിലെ നിര്‍ധന കുടുംബമായ വാളെങ്ങാട്ടില് വീട്ടില്‍ ആസിയക്കും കുടുംബത്തിനും താമസിക്കുന്നതിനായി വീട് നിര്‍മിച്ചു നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: