മാനന്തവാടി : സര്‍ക്കാര്‍ ഒത്താശയോടെ വയനാട് ജില്ലയെ വന്യജീവി സങ്കേതമാക്കി മാറ്റാനുള്ള ആഗോളതല നീക്കം നടക്കുന്നതായി പെന്‍ഷനേഴ്സ് സംഘ്. ഇതിന്റെ ഭാഗമായാണ് ബത്തേരി -കര്‍ണ്ണാടക റോഡുകള്‍ നന്നാക്കാതെ ഇടക്കിടെ ഹമ്പുകള്‍ സൃഷ്ടിച്ച് ജനങ്ങളുടെ വാഹനയാത്ര ദുരിതപൂര്‍ണ്ണമാക്കിയിരിക്കുന്നത്. അറുപത് വര്‍ഷം ഭരിച്ചിട്ടും ജില്ലക്ക് കാര്യമായ പുരോഗതി ഉണ്ടാക്കാന്‍ ഇടതു വലതു സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല. ടൂറിസത്തിന് നിരവധി സാധ്യതകള്‍ ഉണ്ടായിട്ടും വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തിയിട്ടില്ല.ടൂറിസം മേഖലയില്‍ സ്വകാര്യ റിസോര്ട്ടുകളല്ലാതെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള യാതോരു പ്രവര്‍ത്തനവുമില്ലെന്ന് യോഗം വിലയിരുത്തി. പെന്‍ഷനേഴ്സ് സംഘ് മാനന്തവാടി ബ്ലോക്ക് സമ്മേളനം ജില്ലാ പ്രസിഡന്റ് സി.പി. വിജയന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അര്ജുനന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. പി.സുന്ദരന്‍ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി എ.സി. രവീന്ദ്രന് ജില്ലാ റപ്പോര്‍ട്ട് അവധരിപ്പിച്ചു.സി. പ്രതാപന്, ടി. രാധാഗോപി, കെ. സുകുമാരന്‍, കെ. സോമസുന്ദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ബാലകൃഷ്ണന് തരുവണ സ്വാഗതവും ഡോ. രാഘവവാര്യര് നന്ദിയും പറഞ്ഞു.
മാനന്തവാടി ബ്ലോക്ക്കമ്മിറ്റി ഭാരവാഹികളായി അര്‍ജുന ന്‍മാസ്റ്റര്‍ (പ്രസിഡന്റ്), സി.പ്രതാപന്(സെക്രട്ടറി), ഡോ. രാഘവവാര്യര് (ഖജാന്‍ജി), അംഗങ്ങളായി പി.സുന്ദരന്‍, ടി.രാധാഗോപി, കെ.എസ്. സുകുമാരന്‍, സോമസുന്ദരന്‍, കെ. അയ്യപ്പന്, ബാലകഷ്ണന്‍ തരുവണ എന്നിവരെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: