കാസര്‍കോട്: ഓണ്‍ലൈനായി ബാങ്ക് വായ്പകള്‍ക്ക് അപേക്ഷിക്കാനുളള സൗകര്യം അക്ഷയ കേന്ദ്രങ്ങളിലൊരുക്കുമെന്ന് ജില്ലാ കളക്ടര്‍ ഇ ദേവദാസന് അറിയിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല ബാങ്കിംഗ് അവലോകന യോഗത്തിലാണ് ജില്ലാ കളക്ടര്‍ ഇതു സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.വിദ്യാഭ്യാസ ലോണുകള്‍ക്ക് വിദ്യാലക്ഷ്മി എന്ന പോര്‍ട്ടറിലൂടെ അപേക്ഷ നല്‍കാം. വായ്പയെടുക്കാന്‍ ഉദ്ദേശിക്കുന്ന മൂന്ന് ബാങ്കുകളുടെ പേരുകള്‍ അപേക്ഷയില്‍ രേഖപ്പെടുത്തണം. അപേക്ഷ നല്കി ഒരു മാസത്തിനകം ബാങ്കുകള്‍ ഇതു സംബന്ധിച്ച മറുപടി അപേക്ഷകന് നല്‍കണം. കേന്ദ്ര സര്‍ക്കാറിന്റെ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ പദ്ധതി പ്രകാരം വനിതകള്‍ക്കും പട്ടികജാതി – പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും സംരംഭം തുടങ്ങാന്‍ ഓണ്‍ലൈനായി വായ്പകള്‍ക്ക് അപേക്ഷ നല്‍കാം. 10 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വായ്പകള്‍ അനുവദിക്കുന്നതാണ്. ജില്ലയിലെ എല്ലാ ബാങ്ക് ശാഖകളും ഒരു വനിതയ്ക്കും ഒരു പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കും നിര്‍ബന്ധമായും വായ്പ അനുവദിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി.
യോഗത്തില്‍ ലീഡ് ബാങ്ക് മാനേജര്‍ സി എസ് രമണന്, സിന്‍ഡിക്കേറ്റ് ബാങ്ക് കണ്ണൂര്‍ റീജ്യണല്‍ മാനേജര്‍ എസ് രാജപാണ്ടി, റിസര്‍വ്വ് മാനേജര്‍ ഹെര്ലിന് ഫ്രാന്‍സിസ്, കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് എ ജി എം കെ രാജന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: