സൈനിക വീരന്മാർ എന്നും നമ്മുടെ മനസുകളിൽ മായാതെ നിൽക്കുന്ന യോദ്ധക്കളാണ്. കാരണം അവർ ലക്ഷക്കണക്കിന് ജിവനുകൾക്ക് സുരക്ഷ നൽകുന്നു. ഇപ്പോൾ ഇതാ ഒരു ശ്വാനനെയും ധീര യോദ്ധാവായി കാണുകയാണ് നമ്മുടെ ബ്രിട്ടീഷുകാർ.
നിരവധി രാജ്യങ്ങളിലെ ഒട്ടനവധി യുദ്ധ മേഖലകളിൽ സേവനമനുഷ്ഠിക്കുകയും ആയിരക്കണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിക്കുകയും ചെയ്ത റോയൽ എയർഫോഴ്സിലെ ‘ബസ്റ്റർ’ എന്ന സൈനിക നായക്കായി ആദര സൂചകമായി സ്മരണ സ്തംഭം നിർമ്മിച്ചിരിക്കുകയാണ്.
സ്ഫോടക വസ്തുക്കളെ തൊടിയിടയിൽ കണ്ടു പിടിച്ചിരുന്ന ബസ്റ്റർ ബ്രിട്ടീഷ് സൈന്യത്തിന്റെ മുഖമുദ്രയായിരുന്നു. യുദ്ധം വിഴുങ്ങിയിരുന്ന അഫ്ഗാനിസ്ഥാനിലും ഇറാഖിലും ബോസ്നിയയിലെല്ലാം ബസ്റ്റർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
റോയൽ എയർഫോഴ്സിന്റെ വാഷിങ്ടണിലുള്ള ഗാർഡനിലാണ് ബസ്റ്ററുടെ സ്മാരകം അനാച്ഛാദനം ചെയ്തത്. ‘ബസ്റ്റർ നിരവധിയാളുകളെയാണ് രക്ഷപ്പെടുത്തിയത്, അവരെല്ലാം ബസ്റ്ററെ ഓർക്കുമെന്നതിൽ യാതൊരു സംശയവുമില്ല, ഈ സ്മാരകം ബസ്റ്ററിനോടുള്ള ആദരവും സ്നേഹവുമാണ്’- അനാച്ഛാദന ചടങ്ങിൽ ബസ്റ്ററുടെ ചുമതലയുണ്ടായിരുന്ന സൈനിക ഉദ്യോഗസ്ഥൻ വിൽ ബാരോ വികാരാധീനനായി പറഞ്ഞു.
ബ്രിട്ടീഷ് റോയൽ ഫോഴ്സിൽ നിന്നും 2012ൽ വിരമിച്ച ബസ്റ്റർ, ലിൻകോൾഷയർ നഗരത്തിലെ പരിശീലകന്റെ വീട്ടിൽ വച്ചാണ് 2015ൽ ലോകത്തോട് വിട ചൊല്ലിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: