മഞ്ചേരി: കേരളത്തിലെ മതഭീകരതയുടെയും മതപരിവര്‍ത്തനത്തിന്റെയും കേന്ദ്രമായി ഏറനാട് താലൂക്ക് മാറിയിരിക്കുകയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി വി.എസ്.പ്രസാദ്. മഞ്ചേരിയില്‍ ഹിന്ദുഐക്യവേദി ഏറനാട് താലൂക്ക് കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിരവധി മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ ഏറനാട് താലൂക്ക് പരിധിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പരാതികള്‍ ലഭിച്ചിട്ടും പോലീസ് അന്വേഷിക്കാന്‍ വിമൂഖത കാണിക്കുകയാണ്. മത പ്രബോധനത്തിനെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങളില്‍ മതപരിവര്‍ത്തനമാണ് നടക്കുന്നത്. പൊന്നാനിക്ക് ശേഷം മതപരിവര്‍ത്തന കാര്യങ്ങള്‍ മുന്നില്‍ നില്‍ക്കുന്നത് ഏറനാട് താലൂക്കാണ്. ഇതിനെതിരെ പ്രതികരിക്കാന്‍ ഹൈന്ദവ സമൂഹം മുന്നോട്ടുവരേണ്ടത് അനിവാര്യമായിരിക്കുകയാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗം ജില്ലാ രക്ഷാധികാരി രാമലിംഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ടി.അനീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഒ.കെ.ശ്രീനിവാസന്, ജില്ലാ സംഘടനാ സെക്രട്ടറി കെ.ഭാസ്ക്കരന്‍ എന്നിവര്‍ സംസാരിച്ചു. താലൂക്ക് ജനറല്‍ സെക്രട്ടറി സുധീഷ് സ്വാഗതവും സംഘടനാ സെക്രട്ടറി സുഭാഷ് ചന്ദ്രദാസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: