കുവൈറ്റ് സിറ്റി : നായര്‍ സര്‍വ്വീസ് സൊസൈറ്റി കുവൈറ്റിന്റെ നവീകരിച്ച ഔദ്യോഗിക വെബ്സൈറ്റ് പ്രകാശനം ചെയ്തു. പ്രസിഡന്റ് ഉല്ലാസ് കുമാര്‍ ആണ് www.nsskuwait.com എന്ന വെബ്സൈറ്റ് പ്രകാശനം ചെയ്തത്.
എന്‍.എസ്.എസ് കുവൈറ്റിന്റെ വിവരങ്ങള്‍ കൂടുതല്പ്പേരിലെത്തിക്കാനും അംഗങ്ങള്‍ക്കും ഫലപ്രദമായി ഉപയോഗിക്കാനാകുന്ന തരത്തിലാണ് വെബ്സൈറ്റ് രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് ജനറല്‍ സെക്രട്ടറി പ്രസാദ് പത്മനാഭന് അഭിപ്രായപ്പെട്ടു.
വാര്‍ത്തകള്‍, ലേഖനങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ തുടങ്ങിയ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വെബ്സൈറ്റിന്റെ മറ്റ് സൗകര്യങ്ങളെക്കുറിച്ചും ഐ.ടി. കോര്‍ഡിനേറ്റര്‍ സന്ദീപ് പിള്ള ചടങ്ങില്‍ അംഗങ്ങള്‍ക്കുമുന്നില്‍ വിശദീകരിച്ചു. അംഗങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി പുതിയതായി മെമ്പര്‍ഷിപ്പ് എടുക്കുവാനും വെബ്സൈറ്റില്‍ സൗകര്യം ഉണ്ടായിരിക്കുമെന്നും ഐ.ടി. കോര്‍ഡിനേറ്റര്‍ അറിയിച്ചു.
ചടങ്ങില്‍ പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ഹരി വി. പിള്ള, വെല്‍ഫയര്‍ കോര്‍ഡിനേറ്റര്‍ സജി, വനിതാ ജോയിന്റ് കോര്‍ഡിനേറ്റര്‍ കീര്‍ത്തി സുമേഷ് തുടങ്ങിയവര്‍ സംസാരിച്ചു. മംഗാഫ് കോര്‍ഡിനേറ്റര്‍ മനോജ് ആശംസകള്‍ അര്‍പ്പിച്ചു. ട്രഷറര്‍ ശ്രീകുമാര്‍ നന്ദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: