മനക്കൊടി: നിയന്ത്രണം വിട്ട കോണ്‍ക്രീറ്റ് മിക്സര്‍ ടാങ്കര്‍ ലോറി മറിഞ്ഞ് െ്രെഡവറും കമ്പനി ജോലിക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു.
നെപ്ട്യൂണ്‍ റെഡി മിക്സ് തൃപ്രയാറിലെ ഒരു സൈറ്റില്‍ എത്തിച്ച് തിരിച്ചു വരികയായിരുന്നുവെന്ന് അപകടത്തില്‍ നിന്ന് പോറല്‍ പോലുമേല്‍ക്കാതെ രക്ഷപ്പെട്ട െ്രെഡവര്‍ മാള, കുണ്ടൂര്‍ സ്വദേശി പുളിയാം പുള്ളി വീട്ടില്‍ ,രഞ്ജിത്ത് (25) പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 6.30 ഓടെ ചേറ്റുപുഴ പാടത്തായിരുന്നു സംഭവം.
തൃപ്രയാറില്‍ ലോഡ് ഇറക്കി തൃശൂര്‍ക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി മനക്കൊടി വളവ് തിരിയുമ്പോള്‍ എതിരെ വന്നിരുന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയില്‍, മണ്ണില്‍ പുതഞ്ഞ് ആറടിയോളം താഴ്ചയിലുള്ള പാടത്തേക്ക് സാവകാശം മറിയുകയും െ്രെഡവറും ,ലോറിയിലുണ്ടായിരുന്ന രണ്ട് കമ്പനി ജീവനക്കാരും ചാടി രക്ഷപ്പെടുകയായിരുന്നു വെന്നുംനാട്ടുകാര് നാട്ടുകാര്‍ പറഞ്ഞു.അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാര്‍ ഇടപെട്ടാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കിയത്.
തൃശൂര്‍ വെസ്റ്റ് സ്റ്റേഷന് എഎസ്ഐ കെജെ പോളിയും സംഘവും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: