ചിറ്റൂര്‍: വയറിളക്കം പടര്‍ന്നുപിടിച്ച പട്ടഞ്ചേരി പഞ്ചായത്തില്‍ ഇന്നലെ ഒരാള്‍ കൂടി മരിച്ചു. നന്ദിയോട് പുള്ളിമാന്‍ചള്ള അപ്പുവിന്റെ മകന് കുഞ്ചു (75) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ നാലേമുക്കാലിന് വീട്ടിലായിരുന്നു മരണം. ഇതോടെ വയറിളക്കം ബാധിച്ച് പ്രദേശത്ത് മരിച്ചവരുടെ എണ്ണം മൂന്നായി. കുഞ്ചുവിന്റെ ഭാര്യ രുഗ്മിണി, മക്കളായ ദേവി, സൗദാമിനി എന്നിവരും രോഗം ബാധിച്ച് ചികിത്സയിലാണ്.
പട്ടഞ്ചേരി പതിനാലാം വാര്‍ഡ് കടുചിറയിലാണ് വയറിളക്കം പടര്‍ന്നുപിടിച്ചിരിക്കുന്നത്. അമ്പതോളം പേര് വയറിളക്കം ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കുടിവെള്ളത്തില്‍ നിന്നാണ് രോഗബാധയുണ്ടാകുന്നതെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വിശദീകരണം. പ്രായമേറിയവര്‍ക്കാണ് രോഗം അപകടകരമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: