കൊല്ലങ്കോട്: കൊല്ലങ്കോട് ടൗണിലെ വര്‍ദ്ദിച്ചു വരുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ഇന്നു മുതല്‍ നടപ്പില്‍ വരുത്തുന്ന മാറ്റം അപരിഷ്കൃതമാണെന്ന് യാത്രക്കാര്‍ ആരോപിച്ചു.
നെന്മാറ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ സ്റ്റാന്റില്‍ കയറാതെ ബ്ലോക്ക് ഓഫീസ് റോഡ് വഴി പൊള്ളാച്ചി റോഡിലുള്ള വിനായക ക്ഷേത്രത്തിന് മുന്നില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കി കയറ്റണമെന്നാണ്.ഇതോടെ ബ്ലോക്ക് ഓഫീസ് റോഡ് വണ്‍വേ ആയിത്തീരും. ഇവിടെ രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ മറ്റു വാഹനങ്ങള്‍ പാര്‍ക്കിംഗ് നിരോധിച്ചിട്ടുണ്ട്.നിരവധി വ്യാപാര സ്ഥാപനങ്ങളുള്ള ബ്ലോക്ക് ഓഫീസ് റോഡില്‍ കയറ്റിറക്ക് നടത്താന്‍ കഴിയാതിരുന്നാല്‍ വ്യവസായികള്‍ പ്രതിസന്ധിയിലാകുമെന്നും വ്യാപാപാരി വ്യവസായികള്‍ പറയുന്നു.
പാലക്കാട്ചിറ്റൂര്‍ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ബസ് സ്റ്റാന്റിലെത്തി തിരിച്ച് സര്‍വ്വീസ് നടത്തുന്ന തോട് വിനായക ക്ഷേത്രം മുതല്‍ ബസ് സ്റ്റാന്റ് വരെയുള്ള അര കിലോമീറ്റര്‍ ദൂരം യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുമെന്ന് പറയുന്നു.
റോഡരികിലുള്ള അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കിയും തൃശ്ശൂര്‍ റോഡ് ടാക്സി സ്റ്റാന്റ് നു മുന്നിലും പാലക്കാട് റോഡ് കെ കെ എന്‍ ജ്യല്ലറിയുടെ മുമ്പിലും പൊള്ളാച്ചി റോഡിലും ബസുകളുടെ അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കിയാല്‍ തന്നെ ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമാകും.
കൊല്ലങ്കോട് കുരുവിക്കൂട്ട്മരം മുതല്‍ വട്ടേക്കാട് വരെയുള്ള ബൈപാസ് റോഡ് നിര്‍മാണത്തിനെ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും സ്ഥലമേറ്റെടുക്കാതെ വൈകിപ്പിക്കുന്നത് കൊല്ലങ്കോട് ടൗണിലെ ഗതാഗത കുരുക്കിനെ കാരണമാകുന്നു.
ബൈപാസ് യാഥാര്‍ത്യമായാല്‍ മാത്രമേ അന്തര്‍ സംസ്ഥാന ഗോവിന്ദാപുരംമംഗലം പാതയിലെ ചരക്ക് വാഹനങ്ങള്‍ ടൗണിലൂടെ കടക്കാതെ യാത്ര തുടര്‍ന്നാല്‍ ടൗണിലെ ഗതാഗത കുരുക്കിനെ ശാശ്വത പരിഹാരമാകു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: