പെരിന്തല്‍മണ്ണ: റോഡരികില്‍ അപകട ഭീഷണിയായി നില്ക്കുന്ന മരങ്ങള്‍ മുറിച്ചു നീക്കണമെന്നാവശ്യം ശക്തമാകുന്നു. വെട്ടത്തൂര്‍ ജംഗ്ഷനില്‍ ഓട്ടോ സ്റ്റാന്‍ഡിന് സമീപമാണ് ഏതുനിമിഷവും നിലംപൊത്താറായ നിലയില്‍ രണ്ടു പന മരങ്ങള്‍ നില്‍ക്കുന്നത്. ചെറിയൊരു കാറ്റടിച്ചാല്‍ പോലും മരങ്ങള്‍ നിലംപതിക്കുമെന്ന സ്ഥിതിയിലാണ്. ചെറുതും വലുതുമായ നിരവധി വാഹനങ്ങള്‍ സദാസമയം കടന്നുപോകുന്ന പാതയില്‍ മരങ്ങള്‍ കടപുഴകി വീണാല്‍ ആളപായമുണ്ടാകാനുള്ള സാധ്യതയുമുണ്ട്. മരങ്ങളോട് ചേര്‍ന്നാണ് വൈദ്യുതി ലൈനുകള്‍ കടന്നുപോകുന്നത്. ഇതോടെ ഓട്ടോ െ്രെഡവര്‍മാരും വഴിയാത്രക്കാരും ഏറെ ഭീതിയിലായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം രണ്ടുമരങ്ങള്‍ വൈദ്യുതി ലൈനിനു മുകളില്‍ വീണ് തീപിടിച്ചിരുന്നു. അന്ന് സംഭവ സമയത്ത് ഓട്ടോയില്‍ ഇരിക്കുകയായിരുന്ന െ്രെഡവര്‍മാര്‍ മരത്തിന്റെ ശിഖരങ്ങള്‍ ഇലക്ട്രിക് ലൈനില്‍ തട്ടി നിന്നതു കൊണ്ടാണ് രക്ഷപ്പെട്ടത്. പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ ബന്ധപ്പെട്ട അധിക്യതര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇനിയും വന്‍ ദുരന്തങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരുമെന്നാണ് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: