പുതുക്കാട്: കുറുമാലി പുഴയിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ ഡ്രൈവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ വെളിച്ച കുറവ് മൂലം നിര്‍ത്തിവെച്ചു.കൊച്ചിയില്‍ നിന്നെത്തിയ നേവിയിലെ മുങ്ങല്‍ വിദഗ്ധരാണ് വ്യാഴാഴ്ച പുഴയില്‍ തിരച്ചില്‍ നടത്തിയത്.രാവിലെ രാപ്പാള്‍ കടവില്‍ ഡിങ്കി ബോട്ടിലാണ് സംഘം തിരച്ചില്‍ ആരംഭിച്ചത്.അപകടം നടന്ന സ്ഥലത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് തിരച്ചില്‍ നടന്നത്. ചുഴിയുള്ള ഭാഗങ്ങളില്‍ ഏറെ നേരം സംഘം തിരച്ചില്‍ നടത്തി. വെളിച്ച കുറവ് മൂലം തിരച്ചില്‍ നിര്‍ത്തിവെച്ച സംഘം വെള്ളിയാഴ്ച രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിക്കും. മാഞ്ഞാംകുഴി ഷട്ടറിന്റെ പരിസരത്താണ് ഇനി തിരച്ചില്‍ നടത്താനുള്ളത്.കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പാലത്തിന്റെ കൈവരി തകര്‍ത്ത് ടിപ്പര്‍ ലോറി പുഴയിലേക്ക് മറിഞ്ഞത്. െ്രെഡവര്‍ ചിറ്റിശ്ശേരി പാണയങ്ങാടന് വിനുവിനെയാണ് കാണാതായത്. പുതുക്കാട് ഫയര്‍ ഫോഴ്സും,പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തുന്ന നേവി ഉദ്യോഗസ്ഥര്‍ക്ക് സഹായവുമായി എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: