കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെനേതൃത്വത്തില്‍ ശബരിമല പ്രവേശന വിഷയത്തില്‍
സംഘടിപ്പിച്ച യോഗം വി.കെ.വിശ്വനാഥന് ഉദ്ഘാടനം ചെയ്യുന്നു.
തൃശൂര്‍ : ശബരിമല ക്ഷേത്രത്തില്‍ ലിംഗ വിവേചനമുണ്ടെന്നത് തെറ്റായ പ്രചരണം മാത്രമെന്ന് ആര്.എസ്. എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വി.കെ.വിശ്വനാഥന്. സ്ത്രീകളെ പ്രവേശിപ്പിക്കുന്നില്ല എന്നത് തെറ്റായ വാദമാണ്. യുവതികള്‍ക്ക് മാത്രമാണ് പ്രവേശനത്തിന് വിലക്കുള്ളത്. ഇക്കാര്യത്തില്‍ മാറ്റം വേണോയെന്ന് ചിന്തിക്കേണ്ടത് ഹിന്ദു സമൂഹം തന്നെയാണ്. കോടതികളും ഭരണ കര്ത്താക്കളുമല്ല. ശബരിമലയുടെ പവിത്രത നശിപ്പിക്കാനും ടൂറിസ്റ്റ് കേന്ദ്രമാക്കാനും ഗൂഡാലോചന നടക്കുന്നതായും അദ്ദേഹം പറഞ്ഞു. കച്ചവടക്കണ്ണുകളുള്ള ചിലരാണ് ഇതിന് പിന്നില്‍. മതഭ്രാന്തും വര്‍ഗ്ഗീയതയും പ്രചരിപ്പിക്കുന്നവരെ സംരക്ഷിക്കുകയും മതേതരത്വവും സഹിഷ്ണുതയും പുലര്‍ത്തുന്ന ഹിന്ദുസമൂഹത്തെ വേട്ടയാടുകയുമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെനേതൃത്വത്തില്‍ ശബരിമല പ്രവേശന വിഷയത്തില്‍ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമിതി ജില്ലാ പ്രസിഡന്റ് എ.പി.ഭരത്കുമാര്‍ അധ്യക്ഷനായി. മഹാനഗര്‍ സംഘചാലക് വി.ശ്രീനിവാസന്, വിശ്വഹിന്ദു പരിഷത് സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ് ബി.ആര്.ബലരാമന്, ജില്ലാ പ്രസിഡന്റ്.കെ.ദാസന്, പാലക്കല്‍ മാധവ മേനോന്, കെ.നന്ദകുമാര്‍ ,പി.ആര്. ഉണ്ണി,എം.കെ.കേശവന് തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷേത്ര സംരക്ഷണസമിതി മുഖപത്രമായ ക്ഷേത്ര ശക്തിയുടെ പ്രചാരമാസ പ്രവര്‍ത്തനം ബ്രഹ്മസ്വം മഠം സെക്രട്ടറി വടക്കുമ്പാട് നാരായണന് വി.രാംദാസിന് ആദ്യ കൂപ്പണ്‍ നല്കി ഉദാഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: