ബീച്ച് ഇഷ്ടപ്പെടാത്ത ആരാണുള്ളത്? ഭൂരിഭാഗം പേരും ഒഴിവ് സമയം ചെലവഴിക്കാൻ തിരഞ്ഞെടുക്കുന്നത് ബീച്ച് തന്നെയാണ്. ഇപ്പോൾ ഇതാ നമ്മുടെ സന്തത സഹചാരികളായ നായകൾക്കായി ഒരു ആഡംബര ബീച്ച് റെഡിയാക്കിയിരിക്കുന്നു.
പക്ഷേ ബീച്ച് കാണണമെങ്കിൽ യൂറോപ്പ് വരെ പോകണം, യൂറോപ്പിലെ ക്രോയേഷ്യ എന്ന കൊച്ചു രാജ്യത്താണ് ശ്വാനന്മാർക്കായി ബീച്ച് നിലനിൽക്കുന്നത്. ലോകത്ത് അനവധി ബീച്ചുകൾ ഉണ്ടെങ്കിലും നമ്മുടെ ഓമന മൃഗങ്ങൾക്ക് അവിടേക്ക് കടക്കാനാകില്ല. ഈ അവസരത്തിലാണ് ക്രോയേഷ്യയുടെ വടക്കുള്ള ക്രിക്ക്വെൻസിയ നഗരത്തിലെ ബീച്ച് ശ്വാനന്മാർക്കും യജമാനർക്കും വേനൽക്കാലം അടിച്ചുപൊളിക്കാനുള്ള അവസരം ഒരുക്കുന്നത്.
വളരെ സുന്ദരമായ ഈ ബീച്ചിൽ ശ്വാനന്മാർക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളോ കുറവുകളോ ഇല്ല. അവർക്ക് വേണ്ടതായ കൊതിയൂറും വിഭവങ്ങളും ജലകായിക വിനോദ ഉപകരണങ്ങൾ എല്ലാം ഈ ബീച്ചിൽ ഒരുക്കിയിട്ടുണ്ട്.
ബീച്ചിൽ നായകൾക്കായി പ്രത്യേകം നിർമ്മിച്ച ബാറിൽ അവധി ദിവസങ്ങളിൽ തിരക്കേറെയാണ്. ഇവിടെ എത്തുന്ന എല്ലാ ശ്വാനന്മാർക്കും ഒരു പോലെ ഇഷ്ടം സ്പെഷ്യലായി നിർമ്മിക്കുന്ന ഐസ്ക്രീമാണ്. ഇതിനു പുറമെ ശ്വാനന്മാർക്കുള്ള ബിയർ, സ്നാക്സ് എന്നിവയെല്ലാം ചൂടപ്പം പോലെയാണ് ഇവിടെ നിന്നും വിറ്റു പോകുന്നത്.
എന്തായാലും നമ്മുടെ യൂറോപ്പിലെ ശ്വാനന്മാർ വളരെ സന്തോഷത്തിലാണ് ഹോളിവുഡ് സ്റ്റൈലിലാണ് പലരും യജമാന്മാർക്കൊപ്പം ഓടി നടക്കുന്നത്. പിന്നെ അഗതികളായ ശ്വാനന്മാർക്ക് ഇവിടേക്ക് പ്രവേശനമില്ലെന്ന് ബീച്ച് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: