തൃശൂര്‍: വികലാംഗ കായിക താരങ്ങളെ ചൂഷണം ചെയ്യുന്നുവെന്ന പരാതിയില്‍ കായിക വകുപ്പ് സെക്രട്ടറിയോട് വിശദീകരണം നല്കാന് മനുഷ്യാവകാശ കമ്മിഷന് ഉത്തരവ്. പാരാ ഒളിമ്പിക് അസോസിയേഷന് പ്രസിഡണ്ട് എം.കിഷോര്‍ നല്കിയ പരാതിയിലാണ് കമ്മിഷനംഗം കെ.മോഹന്‍കുമാറിന്റെ നടപടി. കായിക താരങ്ങളെ പരിഗണിക്കുന്നില്ലെന്നും, ഇവര്‍ക്ക് അനുവദിക്കേണ്ട്് ý ആനുകൂല്യങ്ങള്‍ വകമാറ്റുന്നുവെന്നും പരാതിയില്‍ പറയുന്നു. ഉടന്‍ റിപ്പോര്‍ട്ട് നല്കാന് കമ്മിഷന് നിര്‍ദ്ദേശിച്ചു. എസ്കോര്‍ട്ടിനായി പൊലീസുകാരെ ലഭിക്കാത്തതിനാല്‍ തടവുകാരെ യഥാസമയം കോടതിയില്‍ ഹാജരാക്കാന്‍ കഴിയുന്നില്ലെന്ന ജയില്‍ സൂപ്രണ്ട്ിന്റെ മറുപടി കമ്മിഷന് ഫയലില്‍ സ്വീകരിച്ചു. തടവുകാരെ കോടതിയില്‍ ഹാജരാക്കുന്നതില്‍ വീഴ്ച വരുത്തുന്നുവെന്ന പരാതിയില്‍ നേരത്തെ കമ്മിഷന് ജയില്‍ സൂപ്രണ്ട്ിനോട് വിശദീകരണം തേടിയിരുന്നതിലാണ് മറുപടി. 79 കേസുകള്‍ പരിഗണിച്ചതില്‍ 20 കേസുകള്‍ തീര്‍പ്പാക്കി. പുതിയ 13 പരാതികള്‍ ഫയലില്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: