മലപ്പുറം: ബിഎസ്എന്‍എല്‍ ജീവനക്കാരുടെ പെന്ഷന് വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അഭിനന്ദനാര്‍ഹമാണെന്ന് ഭാരതീയ ടെലികോം എംപ്ലോയീസ് യൂണിയന്(ബിടിഇയു) ജില്ലാ കമ്മറ്റി. 78.2 ശതമാനം ക്ഷാമബത്ത ലയിപ്പിച്ചുകൊണ്ടുള്ള പരിഷ്കരണവും, കരാര്‍ തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ചതും നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണത്തിലെ പൊന്‍തൂവലാണെന്ന് യോഗം വിലയിരുത്തി. യോഗത്തില്‍ വി.പ്രഭാകരന് അദ്ധ്യക്ഷത വഹിച്ചു. പി.എം.പ്രേമകുമാര്‍, കെ.മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: