പെരിന്തല്‍മണ്ണ: ഹൈവേകളിലൂടെ പോകുന്ന വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി കത്തിയും, ഇരുമ്പുവടികളും കാണിച്ച് ഭീക്ഷണിപ്പെടുത്തി പണം കവര്‍ച്ച ചെയ്യുന്ന സംഘത്തിലെ മുഖ്യപ്രതികള്‍ പിടിയില്‍. കുറുവ പഴമള്ളൂര്‍ സ്വദേശി മേക്കറകുന്നന് വീട്ടില്‍ മൊയ്തീന്‍കുട്ടി(38), ഇരിട്ടി കിഴൂര്‍കുന്ന് സ്വദേശി ചോരന് വീട്ടില്‍ സുരേഷ്ബാബു(31), ഇരിട്ടി കിഴൂര്‍ സ്വദേശി കണ്ണോത്ത് വീട്ടില്‍ സജിത്ത്(24) എന്നിവരാണ് പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലായത്.
കോഴിക്കോട്-തൃശ്ശൂര്‍ ഹൈവേയില്‍ കോട്ടക്കല്‍, ചങ്ങരകുളം എന്നിവിടങ്ങളിലും പാലക്കാട്-മലപ്പുറം ഹൈവേയില്‍ പഴമുള്ളൂര്‍, കൂട്ടിലങ്ങാടി, രാമപുരം എന്നിവിടങ്ങളിലും വെച്ച് പണവുമായി പോകുന്ന സംഘങ്ങളെ പിന്തുടര്ന്ന് പണം കവര്‍ച്ച ചെയ്യുന്നതാണ് ഇവരുടെ രീതി.
ഒന്നാം പ്രതി മൊയ്തീന്‍കുട്ടിയാണ് പണം കൊണ്ടുവരുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ കവര്‍ച്ചാസംഘത്തിന് നല്‍കിയിരുന്നത്. അതിനനുസരിച്ച് വാഹനവും, രജിസ്േ്രടഷന് നമ്പറും മനസിലാക്കുകയും റൂട്ട് മാപ്പ് തയ്യാറാക്കുകയും ചെയ്യും. പിന്നീട് കണ്ണൂ ര്‍, കോഴിക്കോട്, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ക്വൊട്ടേഷന്‍ സംഘങ്ങളുടെ സഹകരണത്തോടെയാണ് ഓപ്പറേഷന്. രണ്ടും മൂന്നും പ്രതികളുടെ പേരില്‍ കണ്ണൂര്‍ ഇരിട്ടിയില്‍ ഫോറസ്റ്റ് കേസുകളും അടിപിടി കേസുകളും നിലവിലുണ്ട്. ഈ കവര്‍ച്ച സംഘത്തില്‍ കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിലെ കൊലപാതക കേസിലെ പ്രതികളും ഉള്ളതായി അന്വേഷണസംഘം പറഞ്ഞു.
ഡിവൈഎസ്പി പി.ടി.ബാലന്, സിഐ എ.എം.സിദ്ദീഖ്, എസ്.ഐമാരായ പി.വിഷ്ണു, എസ്.സന്തോഷ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: