തൃശൂര്‍: ആനകളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് വരുന്ന ചില വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കേരള എലിഫെന്റ് ഓണേഴ്സ് ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ശശികുമാര്‍ പറഞ്ഞു. അനാവശ്യ വിവാദം സൃഷ്ടിച്ച് ജനങ്ങളെയും സര്‍ക്കാരിനേയും കോടതിയേയും തെറ്റിദ്ധരിപ്പിച്ച് ഉത്സവങ്ങളും എഴുന്നള്ളിപ്പും ഇല്ലാതാക്കാനുള്ള ഗൂഡനീക്കങ്ങളാണ് ഇതിന് പിന്നില്‍. വനംവകുപ്പിന്റെ നാട്ടാനകളെക്കുറിച്ചുള്ള രേഖകള്‍ പരിശോധിച്ചാല്‍ സംസ്ഥാനത്തെ ആനകളെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിക്കും. 2003ല്‍ വൈല്‍ഡ് ലൈഫ് സ്റ്റോക്ക് റൂള്‍ നടപ്പാക്കിയപ്പോള്‍ ഉണ്ടായ ചില അപാകതകളാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം.
തിരുവിതാംകൂര്‍, കൊച്ചി, ഗുരുവായൂര്‍ ദേവസ്വങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടയിരുത്തിയിട്ടുള്ള പല ആനകള്‍ക്കും നാളിതുവരെ സ്വകാര്യ വ്യക്തികള്‍ക്ക് ഉടമസ്ഥാവകാശം മാറ്റിനല്കാത്തതുപോലെ ഉടമസ്ഥാവകാശം മാറ്റി നല്‍കിയിട്ടില്ല. ഉടമസ്ഥാവകാശം ഇല്ല എന്നുപറയുന്ന പല ആനകളും ഇത്തരത്തിലുള്ളവയാണ്. ജാര്‍ഖണ്ഡില്‍ നിന്നും തൃശൂര്‍ പൂങ്കുന്നം സ്വദേശി കൊണ്ടുവന്ന ഒരു ആനയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട രേഖകള്‍ കൃത്യമാണെന്നും അറിയിച്ചിട്ടുണ്ട്. ഇത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാവുന്നതാണെന്ന് ശശികൂമാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: